
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ജയം രവി, അരവിന്ദ് സ്വാമി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി 2015ൽ പുറത്തുവന്ന ചിത്രമാണ് 'തനി ഒരുവൻ'. ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ക്രൈം ത്രില്ലറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. മോഹൻ രാജ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം എജിഎസ് എന്റർടൈൻമെന്റാണ് നിർമിക്കുന്നത്. 'തനി ഒരുവൻ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സംവിധായകൻ മോഹൻ രാജയും നായകൻ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയുമാണ് പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. 'ഞാനെന്താണ് എന്റെ ശത്രുവിനെ തേടി പോവാത്തതെന്ന് മിത്രൻ ചോദിക്കുമ്പോൾ ഈ കഥയിൽ വില്ലൻ നിന്നെ തേടി വരു'മെന്ന് സംവിധായകൻ പറയുന്നിടത്ത് വിഡിയോ അവസാനിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പ്രമോയ്‌ക്ക് ലഭിക്കുന്നത്.
2024ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. നയൻതാര തന്നെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ഭാഗം പോലെ ശക്തനായ ഒരു വില്ലനെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടിയായിരിക്കും ചിത്രത്തിൽ വില്ലനായി എത്തുക എന്നൊരു അഭ്യൂഹവും അണിയറയിലുണ്ട്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സാം സി എസ് ആണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

