ദളപതി 65 ന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും; ആവേശത്തിൽ ആരാധകർ

നാളെ വൈകിട്ട് ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുക

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

സൂപ്പർതാരം വിജയുടെ ദളപതി 65 ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സിനിമയെക്കുറിച്ചുള്ള ഓരോ ചെറിയ വിവരങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് വിവരം പങ്കുവെച്ചത്. 

നാളെ വൈകിട്ട് ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുക. താരത്തിന്റെ 65ാം ചിത്രമായതിനാലാണ് ദളപതി 65 എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദളപതി 65ന്റെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം ആണ് ആരംഭിച്ചത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. 

ദളപതി 65' ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now