
പ്രണയ ദിനത്തില്‍ ഇറ ഖാന് കാമുകന് നല്കിയ സമ്മാനം, ആരാധകരുമായി പങ്കുവെച്ച് താരപുത്രി
വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രിയതമക്ക് ആശംസകളുമായി നുപുറും എത്തിയിരുന്നു
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന് തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഫിറ്റ്നസ് ട്രെയിനര്‍ നുപുര്‍ ഷാഖാരെയാണ് താരപുത്രിയുടെ കാമുകന്. സോഷ്യല്‍ മീഡിയയില്‍ നുപുറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ പ്രണയം ഇറ തുറന്നു പറഞ്ഞത്. ഇപ്പോള്‍ വാലന്റൈന്‍സ് ദിനത്തില്‍ നുപുര്‍ തനിക്ക് നല്കിയ സമ്മാനമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ.
നുപുര്‍ തന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയ കടലാസ് പൂക്കളാണ് സമ്മാനമായി നല്‍കിയത്. ആവനുണ്ടാക്കിയതാണ് എന്ന കുറിപ്പിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഗിഫ്റ്റിന്റെ ചിത്രം പങ്കുവെച്ചത്. കൂടാതെ നുപുറിന്റെ ചിത്രം പങ്കുവെച്ച് 'എന്റെ കൂടെ വീട്ടില്‍ നില്‍ക്കാമോ?' എന്നും ഇറ ചോദിക്കുന്നുണ്ട്.
വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രിയതമക്ക് ആശംസകളുമായി നുപുറും എത്തിയിരുന്നു. ഇറക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് നുപുര്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് ഇറ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങള്‍ക്കൊപ്പം പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
