തല്ലുമാലയിൽ ആവേശം നിറച്ച തിയറ്റർ ഫൈറ്റ്, മേക്കിങ് വിഡിയോ പുറത്ത് 

കണ്ണൂരുള്ള ധൻരാജ് തിയറ്ററിൽ വച്ചാണ് ഈ ഫൈറ്റ് രംഗം ചിത്രീകരിച്ചത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:06 am IST

തിയറ്ററിൽ മികച്ച വിജയം നേടിയ ടൊവിനോ നായകനായ‍‍‍ തല്ലുമാലയിലെ സംഘടന രം​ഗങ്ങൾ ഏറെ ചർച്ചയായതാണ്. സിനിമ ഒടിടിയിലും മൊഴിമാറ്റി തെലുങ്കിലും തമിഴിലുമൊക്കെ പുറത്തിറങ്ങിയതോടെ ആരാധകരുടെ എണ്ണം കൂടി. ചിത്രത്തിലെ ഏറ്റവും വലിയ സംഘടന രം​ഗങ്ങളിൽ ഒന്നിന്റെ മേക്കിങ് വിഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 

തല്ലുമാലയിലെ ഏറ്റവും ആവേശം കൊള്ളിച്ച തിയറ്റർ ഫൈറ്റിന്റെ മേക്കിങ് വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. കണ്ണൂരുള്ള ധൻരാജ് തിയറ്ററിൽ വച്ചാണ് ഈ ഫൈറ്റ് രംഗം ചിത്രീകരിച്ചത്. കോവിഡ് കാരണം അടഞ്ഞു കിടന്ന തിയറ്ററാണ് ഇത്. കസേരകളും മറ്റ് ഉപകരണങ്ങളുമെല്ലാം ഒറിജിനലായിരുന്നെന്ന് തല്ലുമാലയുടെ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ പറഞ്ഞു. 

ഫൈറ്റ് ഷൂട്ട് കഴിഞ്ഞപ്പോഴേക്കും തിയറ്ററിലെ സകല സാധനങ്ങളും നശിച്ചുപോയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് നിർമാതാവ് ആഷിഖ് ഉസ്മാൻ ആ തിയറ്റർ പഴയതുപോലെ ആക്കിക്കൊടുത്തു. സുപ്രീം സുന്ദറിന്റെ നേതൃത്വത്തിലുള്ള സ്റ്റണ്ട് ആർട്ടിസ്റ്റുകളാണ് സീനിൽ അഭിനയിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now