
അവരുടെ സ്നേഹത്തിന് കണ്ണു കിട്ടിക്കാണും, നവാസിന്റെ ഖബറില്‍ സന്തോഷം വരണമെങ്കില്‍ രഹ്ന ജീവിച്ച് കാണിക്കണം: തെസ്നി ഖാന്
ആ കുട്ടിയ്ക്ക് ജീവിക്കാനുള്ള കരുത്ത് കൊടുക്കട്ടെ

കലാഭവന്‍ നവാസിന്റെ മരണം നല്കിയ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇന്നും മുക്തരായിട്ടില്ല. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങനെയാണ് അപ്രതീക്ഷിതമായി നവാസിനെ തേടി മരണമെത്തുന്നത്. മിമിക്രി വേദികളിലൂടെ ആരംഭിച്ച് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ കലാകാരനായിരുന്നു നവാസ്.
കലാഭവന്‍ നവാസ് എന്ന പേരിനൊപ്പം തന്നെ ആളുകള്‍ ചേര്‍ത്തു പറഞ്ഞിരുന്ന പേരാണ് ഭാര്യ രഹ്നയുടേത്. നടിയായ രഹ്ന നീണ്ടൊരു ഇടവേളയ്ക്ക് ഈയ്യടുത്ത് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ഇപ്പോഴിതാ രഹ്നയേയും നവാസിനേയും കുറിച്ച് നടി തെസ്നി ഖാന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വെറൈറ്റി മീഡിയയോടായിരുന്നു തെസ്നി ഖാന് മനസ് തുറന്നത്.
''ആ സ്നേഹത്തിന് കണ്ണ് കിട്ടിയതായിരിക്കും. സത്യമായിട്ടും അതെ. ആ കുട്ടിയ്ക്ക് ജീവിക്കാനുള്ള കരുത്ത് കൊടുക്കട്ടെ പടച്ചോന്. ജീവിച്ച് കാണിച്ചു കൊടുക്കട്ടെ. മൂന്ന് കുട്ടികളേയും ഓരോ നിലയിലെത്തിക്കണം. പറക്കമുറ്റാത്ത കുട്ടികളാണ്. പഠിക്കുകയാണ് അവരെല്ലാം. ഒന്നുമൊന്നും ആയിട്ടില്ല. നവാസിന്റെ ഖബറിന്, നവാസിന് സന്തോഷം ലഭിക്കണമെങ്കില്‍ നവാസ് കരയാന്‍ ഇട വരുത്തരുത്. സന്തോഷം വരണമെങ്കില്‍ രഹ്ന മുന്നോട്ട് പോയി ജീവിച്ച് കാണിച്ചു കൊടുക്കണം'' എന്നാണ് തെസ്നി ഖാന് പറയുന്നത് .
നവാസ് ജീവിതശൈലി നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു. നന്നായി ആരോഗ്യം ശ്രദ്ധിക്കുന്ന ആളായിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും ഓരോ വിധി പറഞ്ഞിട്ടുണ്ടെന്നും തെസ്നി ഖാന് പറയുന്നു. നവാസും രഹ്നയും ഒരുമിച്ച് അഭിനയിച്ച ഇഴ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലും ഇരുവരും ഭാര്യഭര്ത്താക്കന്മാരായാണ് അഭിനയിച്ചിരിക്കുന്നത്.
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

Summary
Thesni Khan talks about late Kalabhavan Navas and his wife Rehna Navas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലോൺ ആപ്പുകളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുത്; പണം തിരിച്ച് അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ടായിരിക്കും'

ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം


