'ഇത് ഞാൻ ചെയ്ത പാട്ട് അല്ല'; അന്ധാ​ഗൻ ടീമിനെതിരെ സന്തോഷ് നാരായണൻ

താൻ ചെയ്ത പാട്ടിൽ സിനിമയുടെ നിർമാതാക്കളും സോണി മ്യൂസിക്കും തിരിമറികൾ നടത്തിയെന്നാണ് സന്തോഷ് നാരായണന്റെ ​ഗുരുതര ആരോപണം.

Santhosh Narayanan
അന്ധാ​ഗൻ ടീമിനെതിരെ സന്തോഷ് നാരായണൻ
Last Updated :25 July 2024, 8:03 pm IST

നടൻ പ്രശാന്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് അന്ധാ​ഗൻ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ അതിഥിയായി നടൻ വിജയ്‌യും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ.

താൻ ചെയ്ത പാട്ടിൽ സിനിമയുടെ നിർമാതാക്കളും സോണി മ്യൂസിക്കും തിരിമറികൾ നടത്തിയെന്നാണ് സന്തോഷ് നാരായണന്റെ ​ഗുരുതര ആരോപണം. ചരിത്രത്തിലാദ്യമായി ഒരു ഓഡിയോ ലേബൽ കാഴചയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു- എന്നാണ് സന്തോഷ് നാരായണൻ എക്സിൽ കുറിച്ചത്. അന്ധാ​ഗൻ ആന്തം എന്ന പേരിൽ ഇപ്പോഴെത്തിയിരിക്കുന്നത് ഞാൻ സംഗീതം നൽകിയ ഗാനമല്ല, കൂടാതെ ഞാൻ ചെയ്ത ​ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ​ഗാനത്തിലുള്ളത്- എന്നും സന്തോഷ് നാരായണൻ കുറിച്ചു.

അതേസമയം മ്യൂസിക് ഡയറക്ടറുടെ ക്രെഡിറ്റ് സന്തോഷ് നാരായണന് തന്നെയാണ് സോണി മ്യൂസിക് നൽകിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ധാ​ഗൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രിയ ആനന്ദ്, സിമ്രാൻ, കാർത്തിക്, സമുദ്രക്കനി, ഉർവശി, യോ​ഗി ബാബു, കെ.എസ്. രവികുമാർ, വനിതാ വിജയകുമാർ, മനോബാല തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. 2022 ൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now