കറുത്ത ഷർട്ടും കറുത്ത കരയുടെ മുണ്ടും ഉടുത്ത് കസേരയിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ

ആറാട്ട് പോസ്റ്റർ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:39 am IST

News Now

മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടിന്റെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാലിന്റെ നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെ കാണിക്കുന്നതാണ് പോസ്റ്റർ. മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കറുത്ത ഷർട്ടും കറുത്ത കരയുടെ മുണ്ടും ഉടുത്ത് കസേരയിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. എന്തായാലും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് പോസ്‌റ്റർ. 

ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഒരു കോമഡി  ആക്ഷൻ‌ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Story image

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ട തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.  ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates