തുടരും ഐഎഫ്എഫ്ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍
ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലൊരുങ്ങിയ 'തുടരും' 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI). ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.
തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്ഹാന് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രകാശ് വര്‍മ്മ അവതരിപ്പിച്ച ജോര്‍ജ് സാര്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 28 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 235 കോടിയോളം കളക്ട് ചെയ്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mohanlal Tharun Moorthy movie Thudarum selected for 56th International Film Festival of India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




