'മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്കൊരു കസേര കിട്ടാറുണ്ട്, ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം': ടിനി ടോം

'ആ വണ്ടി ഓടിച്ചാണ് സിനിമയിൽ ഞാൻ കയറിയതു ,അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല'

ടിനി ടോമും മമ്മൂട്ടിയും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:25 am IST
Edited by :migrator


ജീവിതത്തിൽ താൻ ഭയപ്പെടുന്നത് ദൈവത്തിനെയും മമ്മൂക്കയെയുമാണെന്ന് നടൻ ടിനി ടോം‌. സ്നേഹം കൊണ്ടുള്ള ഭയമാണ്. സിനിമ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചതും ഇക്കയിൽ നിന്നാണെന്ന് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിച്ചു. അമ്മയായിരുന്നു വീട്ടിലെ ആദ്യത്തെ മമ്മൂട്ടി ഫാൻ. പിന്നീട് താൻ കടുത്ത ആരാധകനായി.  മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട്. അതാണ് താൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനമെന്നും ടിനി ടോം കുറിച്ചു. 

ടിനി ടോമിന്റെ കുറിപ്പാ വായിക്കാം

blated bday wishes മമ്മൂക്ക ,മറന്ന് പോയതല്ല ,മനഃപൂർവം വൈകിച്ചതാണ് ..മറ്റുള്ളവർക്ക് മമ്മൂക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു ...എന്റെ വീട്ടിൽ ഉയരത്തിൽ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത് ...അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മൂക്ക ഫാൻ ...എല്ലാം ആദ്യം നമ്മൾ അറിഞ്ഞത് അമ്മമാരിൽ നിന്നും ആണല്ലോ ..പിന്നീട് ഞാൻ കടുത്ത മമ്മൂക്ക ഫാൻ ആയി ...പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു ,മമ്മുക്കയുടെ ആത്മ കഥ വായിക്കാൻ ...എന്റെ ആദ്യ വായന ശീലം ..ഇക്കയിലേക്കു അടുക്കാൻ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല ..പിന്നേ ഒരു ആവാഹനം ആയിരിന്നു ,അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു ...പട്ടാളത്തിൽ പട്ടാഭിരാമിന്റെ കീഴിൽ പട്ടാളക്കാരൻ ആയി പ്രാഞ്ചിയേട്ടനിൽ ചിറമേൽ ഫ്രാൻസിസിന്റെ ഡ്രൈവർ ആയി ...ആ വണ്ടി ഓടിച്ചാണ് സിനിമയിൽ ഞാൻ കയറിയതു ,അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട് ,അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം ...ജീവിതത്തിൽ ഭയം ഉള്ളത് രണ്ട്‌ പേരെ മാത്രം ദൈവത്തിനെയും മമ്മൂക്കയയെയും ..അതും സ്‌നേഹം കൊണ്ടുള്ള ഭയം ..സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ് Happy Bday Big brother.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now