
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

വാഷിങ്ടന്: പ്രശസ്ത ടിവി താരം കൈലിയ പോസിയെ മരിച്ച നിലയില് കണ്ടെത്തി. 16 വയസ്സായിരുന്നു. ആത്മഹത്യയാണെന്നു കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങള് റിപ്പോര്ട്ടു ചെയ്തു.
കനേഡിയന് അതിര്ത്തിക്കു സമീപം ബിര്ച്ച് ബേ സ്റ്റേറ്റ് പാര്ക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ മാര്സി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തില് ആദ്യം പങ്കുവച്ചത്.
അമേരിക്കന് ടിവി ചാനലായ ടിഎല്സിയില് സംപ്രേഷണം ചെയ്ത 'ടോഡ്ലേഴ്സ് ആന്ഡ് ടിയാരാസ്' എന്ന ഷോയിലൂടെയാണ് കൈലിയ പോസി പ്രശസ്തയായത്. 2012ല്, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡില് പ്രത്യക്ഷപ്പെടുന്നത്. ഇതില് ചിരിച്ചുകൊണ്ട് കൈലിയ നില്ക്കുന്ന മീം വൈറലായതോടെ ആഗോളതലത്തില് ശ്രദ്ധ നേടി.
ലിന്ഡന് ഹൈസ്കൂളിലെ വിദ്യാര്ഥിയായ കൈലിയ, മിസ് ടീന് വാഷിങ്ടന് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



