
ടൊവിനോയുടെ 'കള'യ്ക്ക് എ സർട്ടിഫിക്കറ്റ്; മാർച്ച് 25ന് റിലീസ്
ചിത്രത്തിലെ വയലൻസ് രംഗങ്ങളാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണം
ടൊവിനോ തോമസിനെ നായകുന്ന കള സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. രോഹിത് വി എസ് ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ വയലൻസ് രംഗങ്ങളാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണം. സിനിമ മാർച്ച് 25ന് റിലീസ് ചെയ്യും.
ടൊവിനോയുടെ കരിയറിലെ നിർണായക സിനിമകളിലൊന്നെന്നാണ് കള വിശേഷിപ്പിക്കപ്പെടുന്നത്. "കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്" ,കള എന്ന സിനിമയെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ. സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റത് വാർത്തയായിരുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ബാസിഗർ എന്ന പേരുള്ള നായയും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. ലാൽ, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
