
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

ജയ്പൂര്: വീടിനു തീപിടിച്ചതിനെത്തുടര്ന്ന് പുകയില് ശ്വാസംമുട്ടി ടിവി ബാലതാരം വീര് ശര്മ (8)യും സഹോദരന് ഷോറിയ ശര്മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടില് ഞായറാഴ്ച പുലര്ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. ആ സമയത്ത് വീട്ടില് കുട്ടികള് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോച്ചിങ് സെന്ററില് അധ്യാപകനായ അച്ഛന് ജിതേന്ദ്ര ശര്മ ഒരു പരിപാടിയില് പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശര്മ മുംബൈയിലും.
സ്വീകരണമുറിയില് തീ പടര്ന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില് ഉറങ്ങുകയായിരുന്ന കുട്ടികള് ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമായി സംശയിക്കുന്നത്.
Summary
Tragic Fire Claims Lives of Child Actor and Brother in Kota: .The tragic incident occurred due to a short circuit, resulting in the children suffocating from the smoke.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





