ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു

Sleeper Bus Catches Fire On Yamuna Expressway
ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചുsource: x
Edited by :Dhanoj AM
Last Updated :24 സെപ്റ്റംബർ 2026, 7:44 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.

ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഫയര്‍ഫോഴ്‌സും ജേവാര്‍ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ബസിന് തീപിടിക്കുന്നത് കണ്ട് നിരവധിപ്പേര്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

News Now

Summary

Nine Killed, Several Injured After Sleeper Bus Catches Fire On Yamuna Expressway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates