
'ഏറ്റവും വലിയ കലാകാരന്മാർ ഏറ്റവും എളിമയുള്ള ആത്മാക്കളാണെന്ന് എപ്പോഴും ഓർമിപ്പിച്ചതിന് നന്ദി'; വൈകാരിക കുറിപ്പുമായി തൃഷ
സമാധാനമായി വിശ്രമിക്കൂ ജാനകിയമ്മേ. നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യും

അന്തരിച്ച ഗായിക എസ് ജാനകിയെ അനുസ്മരിച്ച് നടി തൃഷ. '96' എന്ന ചിത്രത്തിൽ എസ് ജാനകിയെ അനുസ്മരിപ്പിക്കുന്ന ജാനു എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തൃഷ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്ന് തൃഷ പറയുന്നു.
'96' സിനിമയുടെ ചിത്രീകരണവേളയിൽ എസ് ജാനകിക്കൊപ്പം പകർത്തിയ ചിത്രങ്ങളും തൃഷ പങ്കുവെച്ചു. "എൻ്റെ ഏറ്റവും സ്പെഷ്യലായ സിനിമകളിലൊന്നിൽ നിങ്ങളുടെ പേരുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായി എക്കാലവും നിലനിൽക്കും.
എന്നാൽ നിങ്ങളെ അറിയാനും നിങ്ങളുടെ സ്നേഹം നേടാനും കഴിഞ്ഞത് ഞാൻ എന്നെന്നും ഓർമിക്കും. നിങ്ങളുടെ ആലിംഗനങ്ങൾക്കും, ദയയ്ക്കും, ചിരിയ്ക്കും, ഏറ്റവും വലിയ കലാകാരന്മാർ വിനയമുള്ള ആത്മാക്കളാണെന്ന് എപ്പോഴും ഓർമിപ്പിച്ചതിനും നന്ദി. നിങ്ങളുടെ ശബ്ദം എന്നെന്നും നിലനിൽക്കും. സമാധാനമായി വിശ്രമിക്കൂ ജാനകിയമ്മേ. നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യും". -തൃഷ കുറിച്ചു.
'96' എന്ന ചിത്രത്തിലാണ് എസ് ജാനകി അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയത്. പക്ഷേ ചിത്രം തിയറ്ററിലെത്തിയപ്പോൾ ആ സീൻ ഉണ്ടായിരുന്നില്ല. പിന്നീട് ചിത്രത്തിലെ ഈ സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നാലു മിനിറ്റിലേറെ വരുന്ന സീനിൽ എസ് ജാനകി തന്നെയായാണ് അവർ അഭിനയിച്ചത്. ഒപ്പം അവരുടെ അന്തരിച്ച മകൻ മുരളി കൃഷ്ണയുമുണ്ടായിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Trisha heartfelt note on S Janaki.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News



ചരിത്രത്തോടും സമൂഹത്തോടും സംവദിക്കാനുള്ള ഭാഷയാണ് എനിക്ക് നാടകം

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ്, നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ നിക്ഷേപം



