ഇപ്പോൾ ആ ഗാനത്തെക്കുറിച്ച് അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

Thudarum
തുടരുംSource by : ഫെയ്സ്ബുക്ക്
Last Updated :30 April 2025, 4:33 pm IST

News Now

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'തുടരും' ഗംഭീര അഭിപ്രായങ്ങൾ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആ​ഗോളതലത്തിൽ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ പ്രൊമോ സോങ്ങിനെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിയിരുന്നു. ഈ ഗാനത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോൾ ആ ഗാനത്തെക്കുറിച്ച് അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

"തുടങ്ങണം ഇനി പൂരം" എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പാട്ടിൽ നിന്നുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പാട്ട് പ്രേക്ഷകർക്ക് മുന്നിലെത്തും. കൊണ്ടാട്ടം എന്ന ​ഗാനത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. വിനായ് ശശികുമാറിന്റേതാണ് വരികൾ. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ബൃന്ദ മാസ്റ്റർ ആണ് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്. തുടരും സിനിമയിൽ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തിന് തിയറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്.

സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates