
ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അക്ക’ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്.

News Now
കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ടീസറും റിലീസ് തീയതിയും പുറത്ത്. കീർത്തി സുരേഷിന്റെ 34-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.
1980കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ തലമുറകളായി കെട്ടിപ്പടുത്ത് ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പെർണുരു എന്ന സാങ്കൽപ്പിക സ്ഥലത്താണ് കഥ നടക്കുന്നത്. ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും അധികാരമാറ്റങ്ങളും കടുത്ത വൈരങ്ങളും നിറഞ്ഞ ഈ ലോകത്ത് ഭവാനി, രുദ്ര എന്നീ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സീരീസിന്റെ പ്രധാന ആകർഷണം.
ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അക്ക’ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്. പെർണുരുവിന്റെ അധികാരഘടനയും അവിടെ നിലനിൽക്കുന്ന പാരമ്പര്യങ്ങളും വൈരങ്ങളും ഉൾപ്പെടുത്തി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ ലോകത്തിലൂടെയാണ് സീരീസ് അവതരിപ്പിക്കുന്നത്.
കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്തെ രുദ്രയായും എത്തുന്നു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും കഥയ്ക്ക് സങ്കീർണതയും ഉദ്വേഗവും നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Summary
Keerthy Suresh, Radhika Apte starrer Akka OTT Release updates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പവര് ഉപഭോഗം കുറയ്ക്കും, പുതിയ പ്രോസസര്, 200 എംപി കാമറ; ഓപ്പോ ഫൈന്ഡ് എക്സ് 10 സീരീസ് ഉടന് ഇന്ത്യന് വിപണിയില്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'







