ഡിസംബർ 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്.

marco ticket booking
മാർക്കോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സ്പീക്കർ എ എൻ ഷംസീർ Source by : ഇൻസ്റ്റ​ഗ്രാം
Last Updated :15 December 2024, 5:58 pm IST

News Now

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറാണ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബർ 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്.

' എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് 'മാര്‍ക്കോ'. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു'- ടിക്കറ്റ് ബുക്കിങ് നിർവഹിച്ചുകൊണ്ട് ഷംസീർ പറഞ്ഞു. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.

ആക്ഷൻ ത്രില്ലറായാണ് ചിത്രം എത്തുന്നത്. 30 കോടി ബജറ്റിൽ 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ചത്. ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സ്റ്റണ്ട് രം​​ഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates