മാര്‍ക്കോ ടെറര്‍ ആയിരിക്കും, ഉറപ്പ്; ചോരയില്‍ കുളിച്ച് ഉണ്ണി മുകുന്ദന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊടൂര ലുക്കിലാണ് പോസ്റ്ററിൽ എത്തുന്നത്

marco first look poster
മാര്‍ക്കോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Last Updated :16 June 2024, 2:31 pm IST

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കൊടൂര ലുക്കിലാണ് പോസ്റ്ററിൽ എത്തുന്നത്. ചോരയിൽ കുളിച്ച് കത്തി വായിൽ കടിച്ചു പിടിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലൻ റോളിലാണ് ഉണ്ണി എത്തിയത്. പ്രധാന വേഷത്തിലെത്തുമെങ്കിലും മാർക്കോ ടെറർ ആയിരിക്കും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന ‘മാർക്കോ’ നിർമിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ്. ക്യൂബ്സ് ഇന്റർനാഷനൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണു നിർമാണവും വിതരണവും. അതേമസമയം, സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്. രവി ബസ്‌റൂർ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിർവഹിക്കുന്നത്. കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നിവർ ചേർന്നാണ് ആക്ഷൻ കൊറിയോ​ഗ്രാഫി ചെയ്യുന്നത്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: സുനിൽ ദാസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now