
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ ചിത്രം 'നവംബര് 9' പ്രഖ്യാപിച്ചു. ബാബറി മസ്ജിദ് പശ്ചാത്തലത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മാധ്യമ പ്രവര്ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്വഹിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി.
കേരള സര്ക്കാര് ഫയലില് തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന് ഭൂപടം, ഗര്ഭസ്ഥ ശിശു, എന്നിങ്ങനെ ബാബറി മസ്ജിദില് അവസാനിക്കുന്ന മോഷന് പോസ്റ്ററും അണിയറ പ്രവര്ത്തകര് പുറത്തുവിട്ടിട്ടുണ്ട്. ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ഷരീഫ് മുഹമ്മദ്, അബ്ദുള് ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന് എന്റര്ടെയ്നര് 'മാര്ക്കോ' ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്സ് പ്രഖ്യാപിച്ച ചിത്രം. മിഖായേല് എന്ന നിവിന് പോളി ചിത്രത്തില് ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്ക്കോ ജൂനിയര് എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. ക്യൂബ്സ് എന്റര്ടെയ്ന്മെന്റ് 'മാര്ക്കോ'യ്ക്ക് ശേഷമാകും 'നവംബര് 9' യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവര്ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

