
പൂർണനഗ്നയായി ഉർഫി ജാവേദ്, ഗ്ലാസിൽ പെയിന്റടിച്ച് ഫാഷൻ പരീക്ഷണം; കിടിലൻ ഫോട്ടോഷൂട്ട് വൈറൽ
എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഉർഫി ജാവേദ് വാർത്തകളിൽ നിറയുന്നത് തന്റെ ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ്. ചാക്കു മുതൽ ബ്ലേഡു വരെ താരം തന്റെ ഫാഷനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ അമ്പരപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഉർഫി. ഗ്ലാസിൽ പെയിന്റെ അടിച്ചാണ് താരത്തിന്റെ പുത്തൻ ഫാഷൻ പരീക്ഷണം.പൂർണ നഗ്നയായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.
ഗ്ലാസിൽ മഞ്ഞ പെയിന്റ് അടിച്ച് അതുകൊണ്ടാണ് ഉർഫി നഗ്നത മറച്ചിരിക്കുന്നത്. എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഉർഫിയുടെ ഫാഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്തൊരു ഗംഭീര ഐഡിയയാണ് എന്നാണ് ഇവരുടെ ചോദ്യം. എന്നാൽ അതിനൊപ്പം വൻ വിമർശനവും ഉയരുന്നുണ്ട്. ഇതാണോ ഫാഷൻ എന്നാൽ അവരുടെ ചോദ്യം.
കഴിഞ്ഞ ദിവസം വാച്ചുകൊണ്ടുള്ള പാവാട തുന്നിയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. വാച്ചുകൾ കൊണ്ട് ഒരുക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി–ഷർട്ടിനൊപ്പമാണ് ഈ സ്കർട്ട് പെയർ ചെയ്തത്. ‘സമയം എത്രയായി? എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്.
ഉർഫിയുടെ വസ്ത്രധാരണത്തെ നടി ചാഹത് ഖന്ന രംഗത്തെത്തിയത് അടുത്തിടെ വിവാദമായിരുന്നു. തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തി നേടിയെടുക്കാനാണ് ഉർഫിയുടെ ശ്രമമെന്നായിരുന്നു ചാഹത് പറഞ്ഞത്. ഇതിന് ചാഹത്തിന്റെ വിവാഹമോചനങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉർഫി മറുപടി നൽകിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
