'ശ്രീനിയേട്ടന്‍ മരിച്ചപ്പോള്‍ ധ്യാന്‍ കരയുന്നത് കണ്ട് സങ്കടമായി, ഏറ്റവും കൂടുതല്‍ പൊട്ടിപ്പോയത് അവനാണ്': ഉര്‍വശി

ഞാന്‍ കണ്ടതില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിയേട്ടന്‍

 Urvashi
Urvashi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :26 ഫെബ്രുവരി 2026, 3:01 pm IST

ശ്രീനിവാസനെക്കുറിച്ച് വാചാലയായി ഉര്‍വശി. താന്‍ കണ്ടതില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു ശ്രീനിവാസന്‍ എന്നാണ് ഉര്‍വശി പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്മരായ സിനിമയിലും അപ്രസക്തമായ വേഷങ്ങള്‍ ചെയ്യാന്‍ ശ്രീനിവാസന് മടിയുണ്ടായിരുന്നില്ലെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വസമെന്നും ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നു.

''ഞാന്‍ കണ്ടതില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിയേട്ടന്‍. സൗന്ദര്യ സങ്കല്‍പ്പത്തിന്റെ അവസാന വാക്കാണ്. അങ്ങനെയൊന്നും ചിന്തിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് തെളിയിച്ച ആളാണ്. സിനിമയ്ക്ക് അതിന്റെയൊന്നും ആവശ്യമേയില്ല. അതൊക്കെ വെറും അബദ്ധ ധാരണയാണ്. സിനിമയില്‍ ജയിക്കാന്‍ വേറെ നിര്‍വ്വാഹമില്ലാത്തവര്‍ക്ക് വെളുത്തും ചുവന്നുമിരുന്ന് മാനേജ് ചെയ്യാം. അല്ലാത്തവര്‍ക്ക് ജയിക്കാന്‍ സൗന്ദര്യം ഒരു ഘടകമേയല്ല'' താരം പറയുന്നു.

''ജനത്തിന് ആസ്വദിക്കാന്‍ സാധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ജനപ്രീയയുണ്ടാക്കുക എളുപ്പമുള്ള കാര്യമല്ല. എല്ലാക്കാലത്തും വ്യക്തിപരമായും വലിയ ഇഷ്ടവും ആദരവുമാണ് ശ്രീനിയേട്ടനോട്. ഓര്‍മയില്‍ എക്കാലവും നിലനില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തു വച്ചിട്ടാണ് അദ്ദേഹം പോയത്. ഇനി മക്കള്‍ തെളിയിക്കണം ബാക്കി'' എന്നും അവര്‍ പറയുന്നു.

ശ്രീനിവാസന്റെ വിയോഗത്തില്‍ തകര്‍ന്നു പോയ ധ്യാന്‍ ശ്രീനിവാസന്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നുവെന്നും ഉര്‍വശി പറയുന്നുണ്ട്. ''ധ്യാന്‍ ഒരുപാട് കളിയാക്കുകയൊക്കെ ചെയ്യുമെങ്കിലും പിള്ളേരുടെ മനസാണ്. ഏറ്റവും കൂടുതല്‍ പൊട്ടിപ്പോയത് അവനാണ്. നമുക്കത് നല്ലോണം മനസിലാകും. സങ്കടകരമായ കാഴ്ചയായിരുന്നു'' എന്നാണ് താരം പറയുന്നത്. അതേസമയം താന്‍ എന്തുകൊണ്ടാണ് ശ്രീനിവാസനെ അവസനമായി കാണാന്‍ എത്താതിരുന്നതെന്നും താരം പറയുന്നുണ്ട്.

''ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയി. വല്ലാത്തെരാു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം'' എന്നാണ് ഉര്‍വശി പറയുന്നത്.

News Now

Summary

Urvashi talks about Sreenivasan and how shattered Dhyan Sreenivasan was.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics