
പ്രണയത്തിൽ അലിഞ്ഞ് വിജയ രാഘവനും ശാന്തി കൃഷ്ണയും; 'വള'യിലെ പുതിയ ഗാനം 'ദാസ്താൻ' എത്തി
ഗോവിന്ദ് വസന്തയാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്.
ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വള. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ദാസ്താൻ' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. പ്രണയവും അതിൻ്റെ പൂർണതയെക്കുറിച്ചും ഉള്ള ഈ ഗാനം യാവർ അബ്ദാലാണ് എഴുതി ആലപിച്ചിരിക്കുന്നത്.
വിജരാഘവൻ, ശാന്തികൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ഗാനം മുന്നോട്ട് പോകുന്നത്. സന്ദീപ് മോഹൻ ഗിറ്റാറിലും, ബാസിൽ, നവീൻ നേപ്പിയറും ഈ ഗാനത്തിന് താളം പകർന്നിരിക്കുന്നു. റോഹൻ ഹരീഷ് (സോണിക് ഐലൻഡ്), ഹരിഹരൻ (20db സ്റ്റുഡിയോസ്) എന്നിവരാണ് റെക്കോർഡിങ് എൻജിനീയർമാർ.
രാജൻ കെ എസ് ആണ് ഗാനം മിക്സിങും മാസ്റ്ററിങും ചെയ്തിരിക്കുന്നത്. മുഹഷിൻ സംവിധാനം ചെയ്ത് ഹർഷാദ് തിരക്കഥ എഴുതിയ “വള” ഫെയർബേ ഫിലിംസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. അഫ്നാസ് വി കാമറയും, സിദ്ദിഖ് ഹൈദർ എഡിറ്റിങ്ങും നിർവഹിക്കുന്നു.
WHAT TO READ NEXT

'കുറേ അന്വേഷണങ്ങളായല്ലോ, നടക്കട്ടെ; അമ്മയിൽ വനിതകൾ വന്നതിൽ സന്തോഷം'
ലുക്മാനും ധ്യാനിനും പുറമേ വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി, ഷീതൾ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, കൊല്ലം ഷാഫി, ഗോകുലൻ, അബു സലീം, യൂസഫ്ഭായ് പെർഫ്യൂമർ, ഇബ്രാഹിം അൽ ബലൂഷി, ഗോവിന്ദ് വസന്ത തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. ഡോ സംഗീത ജനചന്ദ്രൻ (Stories Social) ആണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Lukman Avaran, Dhyan Sreenivasan starrer Vala movie new song Daastaan out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



