നടി സൈറ ബാനു ആശുപത്രി വിട്ടു 

ക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ചിത്രം: എഎൻഐ
Last Updated :20 January 2024, 8:48 am IST

ന്യൂഡല്‍ഹി: നടി സൈറ ബാനു ആശുപത്രി വിട്ടു. നടിയുടെ കുടുംബ സുഹൃത്തായ ഫൈസല്‍ ഫറൂഖിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സൈറ ബാനു ഇപ്പോള്‍ വിശ്രമത്തിലാണെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.

രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് നടിയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നടി. ‍

Story image

അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ. ദിലീപ് കുമാറിന്റെ വിയോഗം അവരെ ഏറെ തളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച് സൈറ പറഞ്ഞത്. അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും സൈറ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now