
സൂപ്പർതാരങ്ങളുടെ 'അമ്മ'; പ്രമുഖ നടി സുലോചന ലട്കർ അന്തരിച്ചു
ഹിന്ദിയിലും മറാഠിയിലുമായി 300ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

മുംബൈ; പ്രമുഖ നടി സുലോചന ലട്കർ അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുലോചനയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ അവസ്ഥ ഗുരുതരമാവുകയായിരുന്നു.
ഹിന്ദിയിലും മറാഠിയിലുമായി 300ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നിരവധി സൂപ്പർഹിറ്റ് താരങ്ങളുടെ അമ്മയായിട്ടുണ്ട്. ഷമ്മി കപൂറിന്റെ ദിൽ ദേഖേ ദേഖോ, ദിലീപ് കുമാറിന്റെ ആദ്മി ആൻഡ് ദേവ്, ആനന്ദിന്റെ ജോണി മേരാ നാം എന്നീ ചിത്രങ്ങളിലെല്ലാം സുലോചന അമ്മ വേഷത്തിലെത്തി. രാജ്യം പദ്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിലും സുലോചന ലട്കറിന്റെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി നടിയുടെ ആശുപത്രി ചെലവ് ഏറ്റെടുത്തിരുന്നു. പൊതുദർശനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് മുംബൈ ശിവാജി പാർക്കിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


