'നോട്ട് നിരോധിച്ചപ്പോൾ ക്യൂവിൽ നിന്ന് എത്ര പേർ മരിച്ചെന്ന് നമുക്കറിയാം, ഇന്ന് എല്ലാം പ്രൊപ്പഗണ്ടയായി മാറുന്നു'; ധുരന്ധറിന്റെ പേര് പറയാതെ വിമർശനം

വളരെ ഈസിയായി നോട്ട് നിരോധത്തിന്റെ ഇംപാക്ടിനെ മാറ്റിയത് എങ്ങനെയാണെന്ന് നോക്കൂ.

Vetrimaaran
Vetrimaaranവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :28 മാർച്ച് 2026, 4:54 pm IST

തന്റെ നിലപാടുകളും രാഷ്ട്രീയവുമൊക്കെ കൃത്യമായി തുറന്നുപറയാറുള്ള ആളാണ് സംവിധായകൻ വെട്രിമാരൻ. 'നീലിര' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെട്രിമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് നടക്കുന്ന കഥയാണ് നീലിരയെന്നും താന്‍ രണ്ട് വട്ടം ഇതിനോടകം ഈ ചിത്രം കണ്ടുവെന്നും വെട്രിമാരന്‍ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സെന്‍സര്‍ ചെയ്യാത്ത വേര്‍ഷനായിരുന്നു താന്‍ കണ്ടതെന്നും സെന്‍സര്‍ ചെയ്ത വേര്‍ഷനില്‍ ഈ സിനിമ പറയുന്ന പ്രധാന ആശയം വെട്ടിമാറ്റപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ധുരന്ധറിനെ പേരെടുത്ത് പറയാതെയും വെട്രിമാരന്‍ വിമര്‍ശിച്ചു.

"ഈ സിനിമ വെറുപ്പിനെക്കുറിച്ച് പറയുന്നില്ല, വയലന്‍സിനെ ന്യായീകരിക്കുന്നില്ല, ഇത് എന്തെങ്കിലും ആശയം പ്രചരിപ്പിക്കണമെന്ന് ചിന്തിക്കുന്ന സിനിമയല്ല. ഒരു ആശയത്തെ ഉയര്‍ത്തിക്കാട്ടാനായി പല കോടി രൂപ ചെലവാക്കി എടുത്ത സിനിമയല്ല.

ആയിരം കോടി കളക്ഷന്‍ നേടണമെന്ന് ആഗ്രഹിച്ച് വെറുപ്പിനെയോ വയലന്‍സിനെയോ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമയല്ല നീലിരാ. ഇത്തരം സിനിമകളാണ് ഇപ്പോഴത്തെ കാലത്ത് വേണ്ടത്. കാരണം, ഇപ്പോള്‍ വരുന്ന പല സിനിമകളും പ്രൊപ്പഗണ്ടയാണ്.

ഇത്തരം പ്രൊപ്പഗണ്ടകള്‍ക്ക് നമ്മുടെ ഓര്‍മകളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. നോട്ട് നിരോധന സമയത്ത് ആരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് നമുക്ക് അറിയാം. എത്രയോ പേര്‍ നോട്ട് മാറ്റാനുള്ള ക്യൂവില്‍ നിന്ന് മരിച്ചത് നമ്മള്‍ കേട്ടിട്ടുണ്ട്.

വളരെ ഈസിയായി നോട്ട് നിരോധത്തിന്റെ ഇംപാക്ടിനെ മാറ്റിയത് എങ്ങനെയാണെന്ന് നോക്കൂ. അത്തരം ഹേറ്റ് പ്രൊപ്പഗണ്ടക്കെതിരെ നമുക്ക് ചെയ്യാനാകുന്നത് ഇതുപോലെ നല്ല സിനിമകള്‍ ചെയ്യുക, അത് ആളുകളിലേക്ക് എത്തിക്കുക എന്ന് മാത്രമാണ്".- വെട്രിമാരന്‍ പറഞ്ഞു.

News Now

Summary

Cinema News: Director Vetrimaaran criticize Dhurandhar 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates