'ഇത് വെറുമൊരു സിനിമയല്ല, ഒരു അഡിക്ഷൻ ആണ്'; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയിലേക്ക്, പുതിയ ട്രെയ്‌ലർ

നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമാണിത്.

Bethlehem Kudumba Unit
Bethlehem Kudumba Unitവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :10 സെപ്റ്റംബർ 2026, 2:36 pm IST

ക്രാഫ്റ്റും കളക്ഷനും കൈകോർത്തപ്പോൾ ബോക്‌സ് ഓഫീസിനെ വിറപ്പിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ' കളക്ഷൻ 300 കോടിയിലേക്ക് കുതിപ്പ് തുടരുകയാണ്. ഒരു മികച്ച എന്‍റർടെയ്നർ പ്രായവ്യത്യാസമില്ലാതെ എങ്ങനെ തിയറ്ററുകളെ ഉത്സവപ്പറമ്പാക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. തിയറ്ററുകളിൽ ചിത്രം കണ്ടുമതിവരാത്ത പ്രേക്ഷകർക്കായി 'Encore' എന്ന പേരിൽ രണ്ടാം ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പ്രേക്ഷകരുടെ പൾസ് കൃത്യമായി തൊട്ടറിയുന്ന ഗിരീഷ് എ ഡി എന്ന സംവിധായകന്‍റെ മാജിക്കാണ് ഈ ചിത്രത്തിന്‍റെ പ്രധാന കരുത്ത്. തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂരം തീർക്കാൻ ഗിരീഷിന്‍റെ കൃത്രിമത്വം ലവലേശമില്ലാത്ത അവതരണരീതിക്ക് സാധിച്ചു. 'ജസ്റ്റിൻ ചേട്ടായി'യായി നിവിൻ പോളിയും 'ആഷ്‍ലി'യായി മമിത ബൈജുവും സ്ക്രീനിൽ കാണിച്ച ഊർജ്ജസ്വലമായ കെമിസ്ട്രിയാണ് സിനിമയുടെ അടിത്തറ എന്ന് നിസ്സംശയം പറയാം. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമാണിത്.

ഭാവനസ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നൊരുക്കിയ നിർമ്മാണ നിലവാരം സിനിമയുടെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. റിലീസിന് മുൻപുള്ള തരംഗത്തിന് ശേഷം, സിനിമയുടെ ബോക്‌സ് ഓഫീസ് നേട്ടം നിലനിർത്താൻ അണിയറപ്രവർത്തകർ ഉപയോഗിച്ച ഷോർട് ഫിലിം അടക്കമുള്ള വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളും ചിത്രത്തെ വാർത്തകളിൽ സജീവമാക്കി നിർത്തുകയുണ്ടായി. കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

വിഷ്ണു വിജയന്‍റെ വ്യത്യസ്തയാർന്ന സംഗീതവും അജ്‌മൽ സാബുവിന്‍റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ കൃത്യതയാർന്ന എഡിറ്റിംഗും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് കൂട്ടത്തോടെ എത്തിച്ചുകൊണ്ട് ചിത്രം ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്,

ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

News Now

Summary

Bethlehem Kudumba Unit enters 300 crore club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates