
'കുട്ടികൾ ഇല്ലെന്നറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുണ്ട്'; വിധു പ്രതാപ്
കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികള്‍

മലയാളത്തിന്‍റെ ഇഷ്ട ഗായകനാണ് വിധു പ്രതാപ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഭാര്യ ദീപ്തിക്കൊപ്പം നിരവധി വിഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികള്‍. കുട്ടികള്‍ വേണോ വേണ്ടയോ എന്ന കാര്യം ഭാര്യയിലും ഭര്‍ത്താവിലും ഒതുങ്ങിനില്‍ക്കേണ്ട ഒന്നാണ് എന്നാണ് ഇരുവരും പറയുന്നത്. ചോദ്യങ്ങള്‍ക്ക് പരിധികള്‍ ഉണ്ടാവണമെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇവർ പറഞ്ഞു.
കുട്ടികൾ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാൾ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാൽ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല
‘കുട്ടികൾ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല. ചില സമയങ്ങളിൽ ഞങ്ങൾക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരിൽ സമ്മർമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകൾക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണ്. കുട്ടികൾ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാൾ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാൽ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങൾക്കു പരിധികൾ ഉണ്ടാകണം’, വിധു പ്രതാപ് പറഞ്ഞു.
WHAT TO READ NEXT

മലയാളം കീഴടക്കാൻ അർജുൻ ദാസ്; ആദ്യ ചിത്രം അഹമ്മദ് കബീറിനൊപ്പം
മക്കൾ വേണ്ട എന്നു തീരുമാനിച്ച് ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ട് സമൂഹത്തിൽ? ജോലിയിൽ സ്ഥിരതയുണ്ടാകാൻ വേണ്ടി കാത്തിരിക്കുന്നവരായിരിക്കും ചിലർ. വേറെ ചിലർ ശ്രമിച്ചിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവരായിരിക്കും. ഇതൊക്കെ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമാണ്. ഞങ്ങളോട് വളരെ കരുതലോടെ, എത്രയും വേഗം കുഞ്ഞിക്കാൽ കാണാൻ അനുഗ്രഹമുണ്ടാകട്ടെ എന്നൊക്കെ ചിലർ കമന്റിടുന്നതു കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലേ എന്നു വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ട്.
കുട്ടികളില്ലാത്ത ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ടിരിക്കുന്നവരോ ഒന്നുമല്ലെന്നും അത് അവരുടെ സ്വന്തം തീരുമാനമാണെന്നുമാണ് ദമ്പതികൾ പറയുന്നത്.പുതുതലമുറയിലെ കുട്ടികളൊന്നും ഇത്തരം കാര്യങ്ങൾ ചോദിക്കാറില്ലെന്നും വിധുവും ദീപ്തിയും പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


'ഗാന്ധാരിക്കും ധൃതരാഷ്ട്രർക്കും യുദ്ധത്തിന്റെ ലൈവ് അപ്ഡേറ്റ് കിട്ടാനായിരുന്നു അത്'; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്ലർ

മരണം എഡിറ്റ് ചെയ്തിട്ടുണ്ട്, ഇന്നും ആ ട്രോമ മാറിയിട്ടില്ല; രാത്രി പേടി മാറാന്‍ ചെയ്തത് ഇതായിരുന്നു: സംഗീത് പ്രതാപ്
