
'ഞാന്‍ കാരവനില്‍ നിന്നും ഇറങ്ങിപ്പോയെന്ന് ഗോസിപ്പ്, കാരണം കേട്ട് കുറേ ചിരിച്ചു; പക്ഷെ, സത്യാവസ്ഥ ഇതാണ്: സംഗീത് പ്രതാപ്
പീക്ക് സിനിമ. ഇത് കുറച്ച് ഓടിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു

എഡിറ്റര്‍ എന്ന നിലയിലാണ് സംഗീത് പ്രതാപ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. പ്രേമലുവിലെ അമല്‍ ഡേവിസായാണ് സംഗീത് കയ്യടി നേടുന്നത്. ഇന്ന് മലയാളത്തിലെ യുവനടന്മാരില്‍ തിരക്കുള്ള താരമാണ് സംഗീത്. ഒടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ സംഗീതിന്റെ പ്രകടനവും കയ്യടി നേടുകയാണ്.
അഭിനയത്തിലെന്നത് പോലെ എഡിറ്റിങിലും സംഗീത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2024 ല്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സംഗീതിനെ തേടിയെത്തിയിട്ടുണ്ട്. തന്നേക്കുറിച്ച് കേട്ട രസകരമായൊരു ഗോസിപ്പ് പങ്കുവെക്കുകയാണ് സംഗീത്. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് മനസ് തുറന്നത്.
''ഗോസിപ്പുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. നടക്കാത്തത് ആണെങ്കില്‍. നമ്മള്‍ ചെയ്യാത്തതും പറയാത്തതും ആണെങ്കില്‍ ഭയങ്കര രസമാണ്. ഈയ്യടുത്ത് എന്നെപ്പറ്റി വന്ന രസമുള്ളൊരു സാധനമുണ്ടായിരുന്നു. ഒരു കഫേയില്‍ വച്ച് എന്നെ പറ്റി ആരോ രണ്ട് പേര്‍ സംസാരിക്കുന്നത് എന്റെ സുഹൃത്ത് തന്നെ കേട്ടു. എയറില്‍ വന്നതുമല്ല, നേരിട്ട് കേട്ടു. അവന്‍ വിളിച്ചിട്ട് നിന്നെപ്പറ്റി ഒരു ഗോസിപ്പ് കേട്ടുവെന്ന് പറഞ്ഞു'' സംഗീത് പറയുന്നു.
''നീ കാരവന്‍ പറ്റില്ല എന്നു പറഞ്ഞ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണ് പറഞ്ഞത്. അവന്‍ തന്നെ പറയുകയാണ്, എടാ അത് ഓക്കെയാണ്. പക്ഷെ നീ ഇറങ്ങിപ്പോയത് കാരവന്റെ കളര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് എന്നാണ് പറയുന്നത്. പീക്ക് സിനിമ. ഇത് കുറച്ച് ഓടിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് മനസിലായിക്കോളും'' എന്നും സംഗീത് പറയുന്നു. താന്‍ എന്തുകൊണ്ടാണ് കാരവനില്‍ പോയിരിക്കാത്തതെന്നും സംഗീത് പറയുന്നുണ്ട്.
''ഇതിന്റെ സത്യം എന്താണെന്ന് വച്ചാല്‍, ഞാന്‍ കാരവനില്‍ പോയിരിക്കുന്നത് കുറവാണ്. എനിക്ക് ഇപ്പോഴും ടെക്‌നിക്കല്‍ സൈഡിലൂടെ വന്നതിനാല്‍ ക്രിയേറ്റീവ് പരിപാടികളില്‍ താല്‍പര്യമുണ്ട്. അതിനാല്‍ മോണിറ്ററിന്റെ സൈഡില്‍ ചെയറിട്ടിരിക്കും. ഇടയ്ക്ക് എഡികള്‍ ഇല്ലെങ്കില്‍ ഞാന്‍ തന്നെ ഓടി ചെന്ന് ചെയ്യും. ആ ക്രിയേറ്റീവ് പ്രോസസ് ഇപ്പോഴും ഇഷ്ടവും സന്തോഷവുമാണ്. സ്‌പോട്ട് എഡിറ്ററുടെ ബാക്കിലൊക്കെ പോയിരിക്കും. പുതിയ പിള്ളേരോക്കെയാണെങ്കില്‍ എന്തെങ്കിലും സജഷന്‍ പറയും. ആ ഗിവ് ആന്റ് ടേക്ക് ആണ് നമ്മുടെ സന്തോഷം'' താരം പറയുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന്‍ നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Sangeeth Prathap recalls a gossip about him leaving the caravan. Also shares the truth behind it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





