
'കയ്യിൽ ആകെ ഉണ്ടായിരുന്നത് ബസ് കാശ് 250 രൂപ മാത്രം; അനിരുദ്ധ് ആണ് എന്നെ അന്ന് സഹായിച്ചത്'
അനിരുദ്ധിനെ ഹീറോയായി കൊണ്ടുവരാനായിരുന്നു ഉദ്ദേശ്യം.

'നാനും റൗഡി താൻ' എന്ന ചിത്രം അനിരുദ്ധിന് വേണ്ടി താനെഴുതിയതാണെന്ന് വെളിപ്പെടുത്തി സംവിധായകൻ വിഘ്നേഷ് ശിവൻ. തന്റെ പുതിയ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നി വിഘ്നേഷ്. "അവന്റെ മ്യൂസിക് ടേസ്റ്റിനെക്കുറിച്ച് ആദ്യം മുതലേ അറിയാമായിരുന്നു.
ത്രീയുടെ റിലീസിന് ശേഷം അവന്റെ രണ്ട് ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിയത് ഞാനായിരുന്നു. സത്യം പറഞ്ഞാല്‍ അവനെ ഹീറോയാക്കി ഒരു സിനിമ ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന് അറിയാം. അങ്ങനെ അവന് വേണ്ടി ഒരു സ്ക്രിപ്റ്റെഴുതി. അതായിരുന്നു നാനും റൗഡി താന്‍.
അനിരുദ്ധിനെ ഹീറോയായി കൊണ്ടുവരാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, ആ സമയത്തായിരുന്നു കത്തി റിലീസ് ചെയ്തത്. അവന് കമ്പോസ് ചെയ്ത പാട്ടെല്ലാം ഹിറ്റായി. അതോടെ അഭിനയിക്കാനുള്ള പ്ലാന്‍ വിട്ട് ഫുള്‍ ടൈം കമ്പോസിങ്ങിലേക്ക് അവന് ശ്രദ്ധ കൊടുത്തു. പിന്നീടാണ് വിജയ് സേതുപതിയിലേക്ക് ആ കഥ എത്തിയത്". -വിഘ്നേഷ് ശിവന് പറഞ്ഞു.
അതോടൊപ്പം നാനും റൗഡി താൻ ഷൂട്ടിന് പോകുന്ന സമയത്ത് തന്റെ കയ്യിൽ പൈസ ഇല്ലായിരുന്നുവെന്നും ആ സമയത്ത് തന്നെ സഹായിച്ചത് അനിരുദ്ധ് ആണെന്നും വിഘ്നേഷ് പറഞ്ഞു. "നാനും റൗഡി താൻ പോണ്ടിച്ചേരിയിൽ വെച്ച് ഷൂട്ട് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.
ആ സമയത്ത് എന്റെ കയ്യിൽ പണമില്ലായിരുന്നു. ബസിന് പോകാനുള്ള 250 രൂപ മാത്രമേ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നുള്ളൂ. ഞാനിങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ അനിയുടെ ഒരു മെസേജ് വന്നു. വിക്കി നിന്റെ ബാഗിൽ ഞാൻ ഒരു 50,000 രൂപ വച്ചിട്ടുണ്ട് എന്ന്.
ശരിക്കും ബസിന്റെ ആ ജനാല എന്റെ കണ്ണുനീർ കൊണ്ട് നിറഞ്ഞിരുന്നു".- വിഘ്നേഷ് പറഞ്ഞു. അതേസമയം ലവ് ഇൻഷുറൻസ് കമ്പനി ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രദീപ് രംഗനാഥൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Director Vignesh Shivan talks about his friendship with Anirudh Ravichander.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



