
'നിന്നേക്കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ മരിക്കുകയാണ്, അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് തിരിച്ചുവാ'
16കാരിയായ മീരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടന് വിജയ് ആന്റണിയുടെ മകളുടെ മരണ വാര്‍ത്ത എത്തിയത്. 16കാരിയായ മീരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ വേര്‍പാട് ഏല്‍പ്പിച്ച വേദന പങ്കുവച്ചുകൊണ്ട് വിജയ് ആന്റണി രംഗത്തെത്തിയിരുന്നു. മകള്‍ മരിച്ച് ഒരു മാസം തികയാനിരിക്കെ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ പങ്കുവച്ച കുറിപ്പാണ് വേദനയാവുന്നത്.
നീ 16 വയസുവരെ ജീവിക്കുകയുള്ളൂ എന്ന് അറിഞ്ഞിരുന്നെങ്കില്‍ നിന്നെ ഞാന്‍ കാത്തുവെക്കുമായിരുന്നു. സൂര്യനേയും ചന്ദ്രനേയും പോലും കാണിക്കില്ല. നിന്നെക്കുറിച്ചുള്ള ഓര്‍മകളില്‍ മുങ്ങി ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. നീ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് തിരിച്ചുവാ, ലാറ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്. ലവ് യു തങ്കം. - ഫാത്തിമ കുറിച്ചു.
If Iâd known u will live only for 16 yrs,
â Fatima Meera Vijay Antony (@mrsvijayantony) October 9, 2023
I would have just kept u very very close to me,not even shown you to the sun and moon,am drowning and dying with ur thoughts,canât live without you ,come back to babba and amma.laara keeps waiting for u,love u Thangamâ¦@vijayantonyâ© pic.twitter.com/7PAQ5Ji9qp
മകളുടെ ചിത്രത്തിനൊപ്പമായിരുന്നു മീരയുടെ പോസ്റ്റ്. വിജയയുടേയും ഫാത്തിമയുടെ രണ്ട് മക്കളില്‍ മൂത്ത ആളാണ് മീര. സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തൂങ്ങി മരിച്ച വിലയില്‍ മീരയെ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മീര ചികിത്സ തേടുന്നുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
