പോയ ഇമേജ് തിരിച്ചു പിടിക്കുമോ വിജയ് ദേവരകൊണ്ട? 'കിങ്ഡം' ട്രെയ്‌ലറിന് വൻ വരവേല്പ്

തെലുങ്കിൽ ജേഴ്സി എന്ന ചിത്രമൊരുക്കിയ ​ഗൗതം തിന്നനൂരി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Kingdom
കിങ്ഡം (Kingdom)വിഡിയോ സ്ക്രീൻ‌ഷോട്ട്
Edited by :Hima Prakash
Last Updated :27 ജൂലൈ 2025, 2:56 pm IST

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് കിങ്ഡം. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കും കിങ്ഡം എന്ന് ഉറപ്പ് നൽകുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. തെലുങ്കിൽ ജേഴ്സി എന്ന ചിത്രമൊരുക്കിയ ​ഗൗതം തിന്നനൂരി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം കിങ്ഡത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ വിജയ് ദേവരകൊണ്ടയെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. 'വിജയ്‌യുടെ ശക്തമായ തിരിച്ചുവരവ്', 'അനിരുദ്ധ്- വിജയ് കോമ്പോ പൊളിക്കും', 'ഉറപ്പായും തിയറ്ററുകൾ കത്തും', 'രോമാ‍ഞ്ചം' എന്നൊക്കെയാണ് ട്രെയ്‌ലറിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമന്റുകൾ.

മലയാളത്തിൽ നിന്ന് നടൻ ബാബുരാജും ചിത്രത്തിലെത്തുന്നുണ്ട്. ജൂലൈ 31 നാണ് റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന കിങ്ഡം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ എത്തിക്കുന്നത്. ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നടൻ സത്യദേവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സിത്താര എന്റർടെയ്ൻമെന്റും ഫോർച്യൂൺ 4 ഉം ചേർന്ന് ആണ് സിനിമ നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത്. ജോമോൻ‌ ടി ജോണും ​ഗിരീഷ് ​ഗം​ഗാധരനുമാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

അതേസമയം അടുത്ത കാലത്ത് പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ലൈ​ഗർ, ഖുഷി തുടങ്ങിയ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ പരാജയമായി മാറി.

News Now

Summary

Actor Vijay Deverakonda starrer Kingdom movie trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates