'വിജയ് ഭാവി മുഖ്യമന്ത്രി', പോസ്റ്ററുമായി ആരാധകർ

ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെക്കുറിച്ച് പരാമർശിച്ചാണ് പോസ്റ്റർ

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:25 am IST

വിജയ് നായകനായി എത്തുന്ന ലിയോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 19നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. അതിനിടെ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ചർച്ചയാവുന്നത് വിജയ്‌യെ പിന്തുണച്ചുകൊണ്ട് ആരാധകർ വച്ച പോസ്റ്ററാണ്. വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയാണ് എന്നാണ് പോസ്റ്ററിൽ പറയുന്നത്. 

ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെക്കുറിച്ച് പരാമർശിച്ചാണ് പോസ്റ്റർ. നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമർശം. വിജയ് വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ലിയോ ഓഡിയോ റിലീസ് റദ്ദാക്കിയതിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. തമിഴകത്തെ ഒന്നാം നമ്പര്‍ സിനിമ വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവിസ് ഇവരുടെ പേരിലാണ്. എന്നാൽ ലിയോയുടെ വിതരണാവകാശം റെഡ് ജയന്റിന് അല്ല. റെഡ് ജയന്റ് ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഭരണകക്ഷിയായ ഡിഎംകെയിൽ നിന്ന് ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന രീതിയില്‍ വിവരം ഉള്ളതിനാല്‍ ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ ഒഴിവാക്കിയത് എന്നും റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now