
പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ദിവസേന 5 ഷോകള്‍ക്ക് അനുമതി; നിയമത്തില്‍ ഭേദഗതി വരുത്തി വിജയ് സര്‍ക്കാര്‍
ആദ്യത്തെ ഏഴ് ദിവസം ദിവസവും അഞ്ച് ഷോകള്‍ വീതം നടത്താം

തമിഴ്നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍. റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകള്‍ക്ക് ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ ദിവസേന അഞ്ച് ഷോ വീതം നടത്താന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രാദേശിക ഉത്സവങ്ങള്‍, ശനിയാഴ്ചകള്, ഞായറാഴ്ചകള്‍, പൊതു അവധി ദിവസങ്ങള്‍ എന്നീ ദിവസങ്ങളിലും ഈ അധിക പ്രദര്‍ശന സൗകര്യം ലഭ്യമായിരിക്കും.
മെയ് 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ഭേദഗതി നിലവില്‍ വന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ മണവാസനാണ് ഗസറ്റ് വിജ്ഞാപനത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. ഈ പുതിയ ഭേദഗതിയോടെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്ന പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം ദിവസവും അഞ്ച് ഷോകള്‍ വീതം നടത്താം.
മെയ് മാസത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകള്‍ക്കും റിലീസ് ദിവസം മുതല്‍ ഏഴ് ദിവസത്തേക്ക് അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കുന്നതായി ഓര്‍ഡറിട്ടിരുന്നു. സിനിമാമേഖലയിലെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഉത്തരവിട്ടത്.
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

Summary
Vijay Government allows five shows per day for new tamil films.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




