'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി, നമ്മുടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കെഎസ്ആര്‍ടിസി ഇപ്പോള്‍ മികച്ചൊരവസരമൊരുക്കുന്നുണ്ട്.

Jose handing over the cheque for Rs 40 lakh to the Chief Minister
40 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറുന്ന ജോസ്‌
Edited by :Sujith
Last Updated :23 സെപ്റ്റംബർ 2026, 8:04 pm IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലി മുക്കന്നൂര്‍ സ്വദേശി ജോസിന്റെയു മന്ത്രി റോജി എം ജോണിന്റെ ആവശ്യം അംഗീകരിച്ച് പുതിയ ബസ് അങ്കമാലി ഡിപ്പോയില്‍ നിന്നും അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കന്‍ കേരളവുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍. ജോസ് നല്‍കിയ ചെക്ക് അപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിന് കൈമാറിയതായും മന്ത്രി പറഞ്ഞു.

മുമ്പ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ബസ് വാങ്ങാന്‍ തുക നല്‍കിയപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച ഒരു വലിയ മാറ്റത്തിന്റെ തുടര്‍ച്ചയാണിത്. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും, കൂടുതല്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കാന്‍ ഇടവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ അക്ഷരംപ്രതി ശരിയാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും സിപി ജോണ്‍ പറഞ്ഞു.

ചരിത്രത്തിലാദ്യമായാണ് കെഎസ്ആര്‍ടിസിക്ക് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നല്‍കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. കെഎസ്ആര്‍ടിസിയെ പിന്തുണച്ച് ജനങ്ങള്‍ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തില്‍ ഹീമാന്‍ ഓട്ടോ റോബോ പാര്‍ക്ക് എന്ന കമ്പനി നടത്തുകയാണ് ജോസ്. താന്‍ ബസ് നല്‍കാന്‍ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെയാണ്. തുടര്‍ന്ന് അദ്ദേഹമാണ് തന്നെ ഈ വിവരം അറിയിക്കുന്നതും തുക കൈമാറാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി, നമ്മുടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കെഎസ്ആര്‍ടിസി ഇപ്പോള്‍ മികച്ചൊരവസരമൊരുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍, സിഎസ്ആര്‍ ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചും വ്യക്തികള്‍ക്കും ബസുകള്‍ നല്‍കാവുന്നതാണ്. പ്രതിസന്ധികളില്‍ കെഎസ്ആര്‍ടിസിയെ സ്വന്തം സ്ഥാപനമായി കണ്ട് നെഞ്ചോട് ചേര്‍ക്കുന്ന ജോസിനും, ഇതിന് മുന്‍കൈയെടുത്ത മന്ത്രി റോജി എം ജോണിനും ഗതാഗത വകുപ്പിന്റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയെ നെഞ്ചിലേറ്റാന്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്ന് മന്ത്രി പറഞ്ഞു.

News Now

Summary

A native of Angamaly donated Rs 40 lakh to KSRTC to purchase a bus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates