'അവള്‍ ദേഷ്യപ്പെട്ട് വീട് വിട്ടിറങ്ങി, അന്നവള്‍ ഗര്‍ഭിണിയാണ്'; ഭാര്യയ്ക്ക് കൊടുത്ത വാക്ക് തെറ്റിച്ച വിജയ് സേതുപതി

ഞാന്‍ ഓടിച്ചെന്ന് അവളുടെ വയറില്‍ കൈ വച്ച് സത്യം ചെയ്തു

Vijay Sethupathi
Vijay Sethupathiഎക്സ്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 മാർച്ച് 2026, 5:49 pm IST

സിനിമാക്കഥ പോലെയാണ് വിജയ് സേതുപതിയുടെ കരിയറും ജീവിതവുമെല്ലാം. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലേക്കുള്ള ആ വളര്‍ച്ച ആരേയും പ്രചോദിപ്പിക്കുന്നതാണ്. വിജയ് സേതുപതിയുടേയും ഭാര്യ ജെസിയുടേയും പ്രണയവും സിനിമ പോലെ നാടകീയവും മനോഹരമാണ്. ഒരു അഭിമുഖത്തില്‍ വിജയ് സേതുപതി ആ കഥ പറയുന്നുണ്ട്.

രണ്ടാമത്തെ കുഞ്ഞുമായി ഗര്‍ഭിണിയായിരുന്ന സമയത്ത് വിജയ് സേതുപതിയുമായി പിണങ്ങി വീട് വിട്ടു പോയിരുന്നു ജെസി. സേതുപതിയുടെ സിനിമാ മോഹമായിരുന്നു ജെസിയുടെ കാരണം. വിജയ് സേതുപതി സിനിമയില്‍ അവസരം തേടി അലയുന്ന കാലമായിരുന്നു അത്. അതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

''ഞാന്‍ രഹസ്യമായി ഫോട്ടോകളെടുത്ത് അയക്കുമായിരുന്നു. ജെസി അത് കണ്ടെത്തി. അപ്പോള്‍ അവള്‍ രണ്ടാമത് ഗര്‍ഭിണിയായിരിക്കുകയാണ്. ഞാന്‍ എന്റെ അമ്മയുടെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞ് അവള്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഞാന്‍ ഓടിച്ചെന്ന് അവളുടെ വയറില്‍ കൈ വച്ച് സത്യം ചെയ്തു, ഇനി അഭിനയിക്കാന്‍ പോകില്ല, എനിക്ക് കുടുംബമാണ് വലുത്'' താരം പറയുന്നു.

ഓണ്‍ലൈനിലൂടെയാണ് വിജയ് സേതുപതിയും ജെസിയും കണ്ടുമുട്ടുന്നത്. ദുബായില്‍ ജോലി ചെയ്യുമ്പോള്‍ യാഹു ചാറ്റിലൂടെയാണ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം അതിവേഗം പ്രണയമായി. വിവാഹത്തോടെ വിജയ് സേതുപതി ചെന്നൈയിലേക്ക് തിരികെ വന്നു. അക്കാലത്താണ് അദ്ദേഹം നടനാകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നത്. നടനാകാനുള്ള സ്വപ്‌നത്തിന് വേണ്ടി ഭാര്യയ്ക്ക് നല്‍കിയ വാക്ക് അദ്ദേഹത്തിന് തെറ്റിക്കേണ്ടി വന്നു.

News Now

Summary

Vijay Sethupathi opens up about his wife getting angry and leaving him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics