
എട്ട് മണിക്ക് ശേഷം എന്തുകഴിച്ചാലും പഞ്ചാബികൾക്ക് കുഴപ്പമില്ല, കല്യാണത്തിന് ഡിന്നർ മെനു തീരുമാനിച്ചത് കത്രീന; വിക്കി കൗശാൽ
ബ്രേക്ക് ഫാസ്റ്റ് മെനുവിന്റെ ചുമതല താനിക്കും ഡിന്നര്‍ മെനു തയ്യാറാക്കിയത് കത്രീനയുമായിരുന്നു

ബോളിവുഡിലെ സൂപ്പർതാര ദമ്പതികളാണ് നടി കത്രീന കൈഫും നടൻ വിക്കി കൗശാലും. കഴിഞ്ഞ ഡിസംബർ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. പ്രൗഢഗംഭീരമായി നടന്ന വിവാഹത്തിന്റെ വിശേഷം ഇപ്പോഴും അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഒരു രഹസ്യകൂടി പൊട്ടിച്ചിരിക്കുകയാണ് നടന്‍ വിക്കി കൗശാല്‍.
ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോൻ ബനേഗ കരോർപതി എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. അപ്പോഴാണ് വിവാഹത്തിന് മെനു തയ്യാറാക്കിയത് ആരാണെന്ന് ചോദ്യം വന്നത്. ബ്രേക്ക് ഫാസ്റ്റ് മെനുവിന്റെ ചുമതല താനിക്കും ഡിന്നര്‍ മെനു തയ്യാറാക്കിയത് കത്രീനയുമായിരുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. പരിപാടിയിൽ വിക്കിക്കൊപ്പം ചിത്രത്തിലെ നടി മാനുഷി ചില്ലറി പങ്കെടുത്തു.
ചോള ബട്ടൂര, ആലൂ പറാത്ത തുടങ്ങിയ വിഭവങ്ങളാണ് ബ്രേക്ക് ഫാസ്റ്റ് മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് രാത്രി എട്ട് കഴിഞ്ഞാല്‍ എന്തു കഴിക്കണം എന്നുള്ളത് പഞ്ചാബികള്‍ അന്വേഷിക്കാറില്ലെന്നും അതുകൊണ്ട് വിവഭസമൃദ്ധമായ ഡിന്നറിന്റെ ചുമതല കത്രീനയ്ക്കായിരുന്നു എന്നും താരം പറഞ്ഞു. വിജയ് കൃഷ്‌ണ ആചാര്യ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി എന്ന ചിത്രമാണ് വിക്കിയുടെതായി പുറത്തുവരാനിരിക്കുന്ന ചിത്രം. സെപ്‌റ്റംബർ 22 നാണ് ചിത്രത്തിന്റെ റിലീസ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



