
ഹിന്ദിയിലെ വിക്രമും വേദയുമാകാൻ ഹൃത്വിക്കും സെയ്ഫ് അലി ഖാനും; റിലീസ് തിയതി പുറത്ത്
വിക്രം വേദ ഒരുക്കിയ പുഷ്കറും ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക
മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ഹിന്ദിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫിലിം ക്രിട്ടിക്കും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് തിയതിയും അദ്ദേഹം വെളിപ്പെടുത്തി.
അടുത്തവർഷം സെപ്റ്റംബർ 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിക്രം വേദ ഒരുക്കിയ പുഷ്കറും ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക. ഇവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. കൂടാതെ ഹൃത്വിക്കും സെയ്ഫ് അലി ഖാനും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷൂട്ടങ് നീണ്ടുപോകാൻ സാധ്യതയുണ്ട്.
HRITHIK - SAIF IN 'VIKRAM VEDHA' REMAKE... #HrithikRoshan and #SaifAliKhan will star in the #Hindi remake of #Tamil film #VikramVedha... Pushkar-Gayathri - the director duo of the original film - will direct the #Hindi version too... 30 Sept 2022 release. pic.twitter.com/2nyEhro4rG
â taran adarsh (@taran_adarsh) July 10, 2021
നിലവിൽ ഫൈറ്ററിന്റെ ഷൂട്ടിങ് സെറ്റിലാണ് ഹൃത്വിക്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ താരത്തിന്റെ കൃഷ് 4 അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭൂത് പൊലീസാണ് സെയ്ഫിന്റെ പുതിയ ചിത്രം. കൂടാതെ ആദിപുരുഷ്, ബന്റി ഓർ ബബിൽ 2 ഉും ഒരുങ്ങുന്നുണ്ട്.
2017 ലാണ് ആക്ഷൻ ത്രില്ലർ ചിത്രമായ വിക്രം വേദ റിലീസ് ചെയ്തത്. വിക്രം എന്ന പൊലീസുകാരന്റെ വേഷത്തിലാണ് മാധവൻ എത്തിയത്. ലോക്കൽ ഗുണ്ടയായ വേദയുടെ റോളിലാണ് വിജയ് സേതുപതി തകർത്ത് അഭിനയിച്ചത്. വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രം തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍



