
'മനുഷ്യർക്കും അപ്ഡേഷൻസ് വേണം; പൊളിറ്റിക്കൽ കറക്ടനെസ് പാട്ടെഴുത്തിലും ആവശ്യമാണ്'
സ്വയം പൊളിറ്റിക്കലി കറക്ടാണെങ്കിൽ സ്വഭാവികമായും എഴുതുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം കൃത്യമായിരിക്കും.

പൊളിറ്റിക്കൽ കറക്ടനെസ് പാട്ടെഴുത്തിലും ആവശ്യമാണെന്ന് ഗാനരചയിതാവ് വിനായക് ശശികുമാർ. സ്വയം പൊളിറ്റിക്കലി കറക്ടാണെങ്കിൽ സ്വാഭാവികമായും എഴുതുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം കൃത്യമായിരിക്കുമെന്നും വിനായക് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "പൊളിറ്റിക്കൽ കറക്ടനെസ് പാട്ടെഴുത്തിലും ആവശ്യമാണ്.
പാർശ്വവത്കരിക്കപ്പെട്ടവരെ വിഷമിപ്പിക്കുന്ന പിന്തിരിപ്പൻ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു കലാസൃഷ്ടിയും മാതൃകാപരമല്ല. പക്ഷേ സർഗാത്മകതയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ പൊടുന്നനേ സ്വിച്ച് ഇട്ട പോലെ പൊളിറ്റിക്കൽ കറക്ടനെസ് കൊണ്ടുവരുക എന്നത് പ്രായോഗികമല്ല.
അങ്ങനെ വരുമ്പോൾ ചെയ്യേണ്ടത്, അടിസ്ഥാനപരമായി നമ്മൾ നല്ല വ്യക്തികളാകുക എന്നതാണ്. സ്വയം പൊളിറ്റിക്കലി കറക്ടാണെങ്കിൽ സ്വഭാവികമായും എഴുതുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം കൃത്യമായിരിക്കും. അങ്ങനെയെങ്കിൽ പേനയിലൂടെ വരുന്ന വരികൾ കുറ്റമറ്റതായിരിക്കും.
വർഷങ്ങളായി സമൂഹം ശരിയെന്ന് കരുതിയിരുന്ന പലതും ശരികളായിരുന്നില്ലെന്ന് ഇന്ന് നമ്മൾ തിരിച്ചറിയുകയാണ്. അംഗീകരിക്കാൻ തുടക്കത്തിൽ പ്രയാസമുണ്ടാകും. സ്വയം തിരുത്തിയും നവീകരിച്ചും മുന്നോട്ട് പോകാൻ ശ്രമിക്കണം. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളുമെല്ലാം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നത് കാണാറില്ലേ. അതുപോലെ മനുഷ്യർക്കും അപ്ഡേഷൻസ് വേണം.
പാട്ടെഴുതുമ്പോഴോ തിരക്കഥ രചിക്കുമ്പോഴോ മറ്റെന്തെങ്കിലും ജോലി ചെയ്യുമ്പോഴോ മാത്രമല്ല, എല്ലാ സമയത്തും കണ്ണും കാതും തുറന്നിരിക്കണം. അങ്ങനെയാകുമ്പോൾ നല്ലതേ നമ്മിൽ നിന്ന് പുറത്തുവരികയുള്ളൂ". - വിനായക് ശശികുമാർ പറഞ്ഞു.
WHAT TO READ NEXT

'സുശീലയെ ലഭിച്ചത് ഒരു ഭാഗ്യമാണ്; അതിലും വലിയ അംഗീകാരം വേറെയില്ല'
മലയാളികളുടെ പ്രിയപ്പെട്ട യുവ ഗാനരചയിതാക്കളിലൊരാളാണ് വിനായക്. 200 സിനിമകൾക്ക് പാട്ടെഴുതിയതിന്റെ സന്തോഷത്തിലാണ് വിനായക് ഇപ്പോൾ. അടുത്തിടെ സീക്രട്ട് സ്റ്റോറീസ് റോസ്‌ലിൻ എന്ന വെബ് സീരിസിലൂടെ തിരക്കഥാ രചനയിലേക്കും വിനായക് കടന്നിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Vinayak Sasikumar on political correctness in songs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



