
'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയെ സ്വാഗതം ചെയ്ത് വിനായകൻ
നാലു തവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് നടൻ വിനായകൻ. ബിനീഷിനെ തിരികെ സ്വാഗതം ചെയ്ത് കൊണ്ട് വിനായകൻ ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.
പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. 'വെൽക്കം ബാക്ക് കോമ്രേഡ്' എന്ന ക്യാപ്ഷനോടെയാണ് വിനായകന്റെ പോസ്റ്റ്. മൂന്ന് വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാർട്ടി പുതുക്കി നൽകിയത്.
നാലു തവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്.
2023 ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. അതിന് ശേഷവും പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കി നൽകാതിരുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vinayakan talks about Bineesh Kodiyeri.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




