
'ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ'; പോസ്റ്റുമായി വിനായകൻ, 'യഷിനെ ആരാണ് പടു കുഴിയിൽ ചാടിച്ചതെന്ന്' കമന്റുകൾ
താരം എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമ റിലീസായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ മികവ് പുലർത്തിയെങ്കിലും തിരക്കഥയും സംഭാഷണങ്ങളുമൊക്കെ വളരെ മോശമാണെന്നുമാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്.
ഇപ്പോഴിതാ നടൻ വിനായകൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഗീതു മോഹൻദാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ‘ഡബ്ല്യുസിസിയിൽ നിന്നുള്ള 'ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ’ എന്നാണ് വിനായകൻ കുറിച്ചത്. പോസ്റ്റിൽ മറ്റൊന്നും വിനായകൻ പരാമർശിച്ചിട്ടില്ല. താരം എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.
നിരവധി പേരാണ് വിനായകന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. 'എന്താ സാർ, കൂടുതൽ നന്നായി പോയോ ?', 'കരിയറിൻ്റെ ടോപ്പിൽ നിന്ന നിവിനെ തുലച്ചു വിട്ടു... ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി നിന്ന യഷിനെയും', 'യഷിനെ ആരാണ് ഇങ്ങനെ ഒരു പടു കുഴിയിൽ ചാടിച്ചത് ?'.- എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
'ടോക്സിക്' സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രേക്ഷകർ പങ്കുവയ്ക്കുന്നതിനിടെ വിനായകന്റെ പോസ്റ്റും ചർച്ചയാകുകയാണ്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ‘ടോക്സിക്’ പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്.
യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ചിത്രത്തിൽ നയൻതാര ചിത്രത്തിലെത്തിയിരിക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Vinayakan facebook post about Geetu Mohandas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





