
'ഞാനെന്റെ ഭഗവാനെ കാണാന്‍ വന്നതാണ്, മാറി നില്‍ക്കടോ': വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം
ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്

കൽപ്പാത്തി ക്ഷേത്രത്തിൽ എത്തിയ വിനായകനെ തടഞ്ഞ് നാട്ടുകാർ. അർധരാത്രിയിൽ താരം ക്ഷേത്രത്തിൽ കയറണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. ഞാനെന്റെ ഭഗവാനെ കാണാൻ എത്തിയത്. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ്ങിനായി ഇവിടെ എത്തിയത്. രാത്രി 8.30 ക്ക് ഷൂട്ട് പൂർത്തിയായെന്നും അതിനാൽ ഭഗവാനെ കാണാൻ എത്തിയതാണ് എന്നുമാണ് വിനായകൻ വിഡിയോയിൽ പറയുന്നത്. ക്ഷേത്രം അടച്ചെന്നും ഇനി കയറാനാവില്ലെന്നും അവിടെയുണ്ടായിരുന്നവർ താരത്തോട് പറയുന്നതും വിഡിയോയിൽ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവം വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവ്വത്ര ശിവം.- എന്നാണ് വിനായകൻ കുറിച്ചത്.
നടന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി എന്ന തരത്തിൽ വാർത്തകൾ വന്നതോടെ പ്രതികരണവുമായി ക്ഷേത്ര ഭാരവാഹികൾ എത്തി. താരത്തിന് വിലക്കേർപ്പെടുത്തി എന്ന വാർത്ത വ്യാജമാണെന്നാണ് അവർ വ്യക്തമാക്കി. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും അധികൃതർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

Related News

'ഉത്സവം തീരുന്നത് വരെ സഹിക്കാന്‍ പറഞ്ഞു'; ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; പരാതിയുമായി അല്ലു സിരീഷ്

ഭൂമി സംബന്ധമായ ദോഷങ്ങൾക്ക് പരിഹാരം, ഭൂമിയെ രക്ഷിച്ചതിന് സ്മരിക്കുന്ന ദിനം; അറിയാം കേരളത്തിലെ പ്രധാന വരാഹ ക്ഷേത്രങ്ങൾ

