'ഞാൻ ഈ പടം പ്രമോട്ട് ചെയ്യില്ല'; തറപ്പിച്ച് വിനീത്, അവസാനം സംഭവിച്ചത്! രസികൻ വിഡിയോ

നോബിൾ ബാബു തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഫിലിപ്സ്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:27 am IST

സിനിമ പ്രമോഷനായി പുത്തൻ മാർ​ഗങ്ങൾ തേടുകയാണ് സിനിമാലോകം. സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ പ്രമോഷനും നടക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഫിലിപ്സ് എന്ന ചിത്രത്തിന്റെ പ്രമോഷൻ വിഡിയോ ആണ്. സിനിമ പ്രമോട്ട് ചെയ്യില്ല എന്നു പറഞ്ഞ വിനീത് ശ്രീനിവാസനെക്കൊണ്ട് വരെ പ്രമോഷൻ നടത്തിക്കുന്നതാണ് വിഡിയോ. 

നോബിൾ ബാബു തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഫിലിപ്സ്. വിനീതിനെ 'ചാക്കിടാൻ' വന്ന നോബിളിനെയാണ് വിഡിയോയിൽ കാണുന്നത്. രസകരമായ വിഡിയോ ആരാധകരുടെ കയ്യടി നേടുകയാണ്. 

നോബിളിനൊപ്പം മുകേഷ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷിന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ഫിലിപ്സിന് ഉണ്ട്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രമാണിത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now