
പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ; ബ്രഹ്മാണ്ഡ ചിത്രം 'കണ്ണപ്പ' ടീസർ
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ

തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻലാൽ, കാജൽ അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
അക്ഷയ് കുമാറാണ് ശിവനായെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രമൊരുങ്ങുന്നത്. സ്റ്റീഫൻ ദേവസി, മണിശർമ്മ എന്നിവർ ചേർന്നാണ് സംഗീത സംവിധാനമൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Related News


'പ്രിയനോടൊപ്പം ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത്‘; തേന്മാവിൻ കൊമ്പത്ത്’ വീണ്ടുമെത്തുമ്പോള്‍ മോഹൻലാൽ

സെക്കൻ്റ് ഷോയിലെ ലുക്ക് പോലെ ഉണ്ടല്ലോ, കണ്ടിട്ട് ഫീൽ ഗുഡ് ആണെന്ന് തോന്നുന്നു; ‘ആകാശംലോ ഒക താര’ റിലീസ് തീയതി

