
മോഹന്‍ലാലിന്റെ മകള്‍ക്ക് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? ചുമ്മാ ചിരിച്ചതും ഇളകിയാടിയതും പരിഭ്രമം പുറത്ത് കാണാതിരിക്കാന്‍: വിസ്മയ
കയ്യടി നേടാന്‍ പാകത്തിലുള്ള ഡയലോഗുകളൊന്നും കരുതിയിരുന്നില്ല

മിന്നും തുടക്കമാണ് വിസ്മയ മോഹന്‍ലാലിന്റേത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തിലൂടേയും ഓഫ് സക്രീനിലെ വ്യക്തിത്വത്തിലൂടേയും തന്നെ അടയാളപ്പെടുത്തിയാണ് വിസ്മയ കരിയര്‍ ആരംഭിക്കുന്നത്. അതേസമയം തന്നെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നു. തുടക്കത്തിന്റെ ട്രെയിലര്‍ ലോഞ്ച് മുതല്‍ തന്റെ ശരീരഭാഷയുടേയും മലയാളത്തിന്റേയും പേരില്‍ വിസ്മയ ട്രോളുകള്‍ നേരിട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലെ ട്രോളുകളോടും വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയയുടെ പ്രതികരണം. ഉള്ളിലെ പേടിയും ചങ്കിടിപ്പും പുറത്തു കാണിക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു. ചുമ്മാ ചിരിച്ചും ഇളകിയാടിയും പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എവിടെയോ ചെറുതായൊന്ന് പളിപ്പോയെന്നാണ് വിസ്മയ പറയുന്നത്. ആ വാക്കുകളിലേക്ക്:
''നായികയായുള്ള അരങ്ങേറ്റം, ആദ്യ സിനിമയുടെ എക്‌സൈറ്റ്‌മെന്റ്, ട്രെയ്‌ലര്‍ ലോഞ്ച്, പ്രസ് മീറ്റ്, നീട്ടിപ്പിടിച്ച മൈക്കുകള്‍, മിന്നിച്ചിരിക്കുന്ന കാമറക്കണ്ണുകള്‍ എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. വിസ്മയത്തോടെ ഞാനവയെല്ലാം നോക്കിക്കണ്ടു.
ഉള്ളിലെ പേടിയും ചങ്കിടിപ്പും പുറത്തു കാണിക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു. ചുമ്മാ ചിരിച്ചും ഇളകിയാടിയും പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എവിടെയോ ചെറുതായൊന്ന് പളിപ്പോയി. സോഷ്യല്‍ മീഡിയ എന്നെ ട്രോളി. നിങ്ങള്‍ പലരും പ്രതീക്ഷിച്ചൊരു പെരുമാറ്റമല്ല എന്നില്‍ നിന്നുണ്ടായതെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ബലത്തിലായിരുന്നില്ല സ്റ്റജിലേക്ക് കയറിയത്. കയ്യടി നേടാന്‍ പാകത്തിലുള്ള ഡയലോഗുകളൊന്നും കരുതിയിരുന്നില്ല,.
ആള്‍ക്കൂട്ടത്തെ ആദ്യമായി അഭിമുഖീകരിച്ച് മലയാളത്തില്‍ സംസാരിക്കേണ്ടി വന്നപ്പോള്‍ ചോദ്യങ്ങള്‍ക്ക് പെട്ടെന്നുപെട്ടെന്ന് ഉത്തരം പറയേണ്ടി വന്നപ്പോള്‍ ശബ്ദമിടറിപ്പോയി. ഞാനാകെ നെര്‍വസായി. ഇതൊന്നും മുന്‍പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു. സിനിമയുടെ പ്രൊമോഷന്‍ സ്‌റ്റേജുകള്‍ ഒഴിവാക്കാന്‍ പറ്റുമായിരുന്നു. എന്നിട്ടും ഒരു കൈ നോക്കാമെന്ന് കരുതി.
സ്‌കൂള്‍ അസംബ്ലിയിലേക്കോ സ്‌റ്റേജിലേക്കോ ആള്‍ക്കൂട്ടത്തിന് മുന്നിലേക്കോ സംസാരിക്കാനായി വിളിക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ചങ്കിടിപ്പുണ്ടാകാറില്ലേ. അത്തരമൊരു അവസരത്തില്‍ വാക്കുകള്‍ വിറച്ചു പോയിട്ടില്ലേ. ഇതെന്റെ തുടക്കമല്ലേ. മോഹന്‍ലാലിന്റെ മകള്‍ക്ക് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ?
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Vismaya Mohanlal reacts to social media trolls for her body language and way of talk during thudakkam trailer launch.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അമ്മയെ വിളിച്ച് തല മൊട്ടയടിച്ചെന്ന് പറഞ്ഞു, അമ്മ ദേഷ്യപ്പെട്ടു, പക്ഷെ...'; കുട്ടിക്കാലത്തെ കുസൃതി പങ്കിട്ട് വിസ്മയ

'സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ പേടിയായി, ചേട്ടനെ നോക്കിയപ്പോള്‍ പറഞ്ഞത്'; വൈറല്‍ വിഡിയോയെക്കുറിച്ച് വിസ്മയ
