
'സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?'; വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് വിസ്മയ മോഹന്‍ലാല്‍
എന്റെ ചോദ്യം വളരെ ലളിതമാണ്. തങ്ങളുടെ പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി താരപുത്രിയും നടിയുമായ വിസ്മയ മോഹന്‍ലാല്‍. വില്‍ മേക്ക് ഇറ്റ് എസ്കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്.
ജനാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ഇന്നിത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും കുറിപ്പില്‍ നല്കുന്നു. വിസ്മയ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍;
ടിയര്‍ ഗാസ്, ലാത്തി ചാര്‍ജ്, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍, റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു, മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുന്നു. നഗരത്തിലാകാതെ കനത്ത ബാരിക്കേഡുകള്‍. ഇന്റര്‍നെറ്റ് നിരോധനം.
പ്രതിഷേധക്കാര്‍ പറയുന്നത് അംഗീകരിക്കണം എന്നില്ല. അവരുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കണമെന്നില്ല. ഭാഗമായ സംഘടനകളെ ഇഷ്ടപ്പെടണം എന്നു പോലുമില്ല.
Vismaya Mohanlal
പക്ഷെ പൊതുജനം ശബ്ദുമുയര്ത്തുമ്പോള് ചര്‍ച്ചയ്ക്ക് പകരം ബലപ്രയോഗം ആണ് മറുപടിയെങ്കില്‍, എന്ത് തരം ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളെന്ന് നമ്മളെല്ലാവരും ചോദിക്കണം.
കാരണം നാളെ നിങ്ങളായിരിക്കാം ശബ്ദമുയര്‍ത്തുന്നത്. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ അയല്പക്കമായിരിക്കാം. നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. നിങ്ങളെല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്. തങ്ങളുടെ പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Vismaya Mohanlal supports CJP protest at Jantar Mantar.Asks is this how a democracy should respond to it's citizen.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മോഹന്‍ലാലിന്റെ മകള്‍ക്ക് സ്റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? ചുമ്മാ ചിരിച്ചതും ഇളകിയാടിയതും പരിഭ്രമം പുറത്ത് കാണാതിരിക്കാന്‍: വിസ്മയ

'മൂത്തവൻ പാർക്കൗറിൽ ബെസ്റ്റാ, ഇളയത് മുവായ് തായ്! ഇവരുടെ അപ്പൻ ഗുസ്തിയും; മൂന്ന് പേരെയും വച്ച് ഒരു ആക്ഷൻ പടം എടുക്കുമോ ?'




