
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

സിനിമാ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന് വിവേക് അഗ്നിഹോത്രി. തന്റെ പുതിയ ചിത്രമായ 'ദി കാശ്മീര്‍ ഫ്ളൈസി'നെ തകര്‍ക്കാനാണ് അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ശ്രമിക്കുന്നത് എന്നാണ് വിവേകിന്റെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം. അനുപമയെ ബോളിവുഡിലെ ശൂർപ്പണഖയാണ് വിവേക് അഗ്നിഹോത്രി വിശേഷിപ്പിച്ചത്.
വിവേക് അഗ്നിഹോത്രിയുടെ കുറിപ്പ്
പ്രിയപ്പെട്ട അനുപമ ചോപ്ര, ബോളിവുഡിന്റെ ശൂര്‍പ്പണഖ. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ പരസ്യമായി ദ കാശ്മീര്‍ ഫ്ളൈസിനെ തകര്‍ക്കൂ. പിറകില്‍ നിന്നുകൊണ്ട് കളിക്കുന്ന നിലവാരമില്ലാത്ത പ്രവൃത്തി അവസാനിപ്പിക്കുക. കാശ്മീര്‍ പണ്ഡിറ്റായിരുന്നിട്ട് കൂടി കാശ്മീരി പണ്ഡിറ്റുകളെ പിറകില്‍ നിന്ന് കുത്തിയ നിര്‍മാതാവ് വിധു വിനോദ് ചോപ്രയുടെ ഭാര്യയാണെന്നുള്ള യോഗ്യത മാത്രമാണ് നിങ്ങള്‍ക്കുള്ളത്.- വിവേക് അഗ്നിഹോത്രി കുറിച്ചു.
Dear @anupamachopra, the Shoorpanakha of Bollywood,
â Vivek Ranjan Agnihotri (@vivekagnihotri) February 23, 2022
If you have any guts, sabotage #TheKashmirFiles openly. Pl stop playing dirty tricks from the background. Your only qualification is that you are married to a Producer who despite being a KP, stabbed KPs in their back.
'എനിക്കും കുടുംബത്തിനും ഭീഷണി'
ദ കാശ്മീര്‍ ഫ്ളൈസിന്റെ ട്രെയ്ലര് പുറത്ത് വന്നതിന് പിന്നാലെ താനും കുടുംബവും ഭീഷണി നേരിടുകയാണെന്ന് വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാര്‍ച്ചില്‍ പുറത്തിറങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍
