മറക്കാന്‍ നമ്മള്‍ മിടുക്കരാണല്ലോ, വന്ദനയുടെ അച്ഛനെ ഓര്‍മിപ്പിച്ച് ടിനി ടോം

വന്ദനയുടെ വിട് സന്ദര്‍ശിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ടിനി ടോം

ടിനി ടോം വന്ദനയുടെ അച്ഛനൊപ്പംഫെയ്സ്ബുക്ക്
Last Updated :24 January 2024, 3:25 pm IST
Edited by :athira.v.augustine

കൊല്ലം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ചലച്ചിത്ര താരം ടിനി ടോം. വന്ദനയുടെ വിട് സന്ദര്‍ശിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ടിനി ടോം. നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ കെ ജി മോഹന്‍ദാസ് അതിഥികളിലൊരാളായിരുന്നു. ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യമാണെന്നും മേല്‍വിലാസം വാങ്ങി വീടു സന്ദര്‍ശിച്ചതാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാണമുക്കില്‍ നമ്പിച്ചിറക്കാലായില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. ഡോക്ടറാകണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയ മകള്‍. ജോലിക്കിടെ സന്ദീപ് എന്നയാള്‍ വന്ദനയുടെ ജീവനെടുത്തു. 2023 മെയ് 10 ന് പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ആക്രമിക്കപ്പെട്ടത്. സര്‍ജിക്കല്‍ കത്രിക കൊണ്ട് ശരീരത്തില്‍ ആറു കുത്തേറ്റ വന്ദനയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു. ആക്രമണത്തിന് പിന്നാലെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now