നമുക്കൊന്ന് പോസ് ചെയ്താലോ? നസ്രിയയോട് ഫർഹാൻ; ഫോട്ടോയ്ക്ക് കയ്യടിച്ച് ആരാധകർ

ഫർഹാൻ തന്നെയാണ് നസ്രിയയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ നസീം. അഭിനയത്തിലും നിർമാണത്തിലും നിറഞ്ഞു നിൽക്കുകയാണ് താരം ഇപ്പോൾ. കൂടാതെ സോഷ്യൽ മീഡിയയിടലും ആക്റ്റാവാണ് താരം. വീട്ടിലെ വിശേഷങ്ങളും ക്യൂട്ട്നസും നിറച്ചും കൊണ്ടുള്ള താരത്തിന്റെ പോസ്റ്റുകൾ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. അപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നടനും ഭർതൃ സഹോദരനുമായ ഫർഹാൻ ഫാസിലിനൊപ്പമുള്ള ചിത്രങ്ങളാണ്. 

ഫർഹാൻ തന്നെയാണ് നസ്രിയയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ. ഞാൻ; നമുക്കൊന്ന് പോസ് ചെയ്താലോ? സിസ്റ്റർ ഇൻ ലോ: റെഡ്ഡി- ഫർഹാൻ കുറിച്ചു. ജീൻസും സ്ലീവ് ലസ് ടോപ്പുമിട്ട് സ്റ്റൈലൻ ലുക്കിലാണ് നസ്രിയ. ആളെ മനസിലാവുന്നില്ലെന്നും കൂടുതൽ സ്റ്റൈലിഷായി എന്നുമാണ് ആരാധകരുടെ കമന്റ്. സഹോദരിയും സഹോദരനും ഒന്നിച്ചുള്ള ഫോട്ടോയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. നടി അനുപമ പരമേശ്വരനും ഇരുവരേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തി. നസ്രിയയ്ക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള ഫർഹാന്റെ ചിത്രങ്ങൾ മുൻപും വൈറലായിട്ടുണ്ട്. 

ഇപ്പോൾ തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അണ്ടെ സുന്ദരാനികി എന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. നസ്രിയയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now