
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

അന്തരിച്ച ഗായകൻ സോമദാസിനൊപ്പമുള്ള ഓർമ പങ്കുവെച്ച് നടി ആര്യ. അവസാനമായി കണ്ടപ്പോൾ സോമദാസ് പറഞ്ഞ വാക്കുകളാണ് താരം ഓർത്തെടുത്തത്. കൊറോണ കഴിഞ്ഞ് ഒന്നിച്ചുകൂടി അടിച്ചുപൊളിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. 'കണ്ണാനകണ്ണേ' എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ലെന്നും ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 2ലെ മത്സരാർത്ഥി കൂടിയായിരുന്നു സോമദാസ്. ആര്യയും ബിഗ് ബോസിലുണ്ടായിരുന്നു. ഇന്നലെ കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല് കോളെജില് വച്ചാണ് സോമദാസ് മരിച്ചത്.
ആര്യയുടെ കുറിപ്പ് വായിക്കാം
വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങള്ക്കു മുന്പ് 'സ്റ്റാര്ട്ട് മ്യൂസിക്കി'ന്റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള് വലിയ സന്തോഷത്തോടെയാണ് പൂര്ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന് എങ്ങനെ കാണും എന്റെ പൊന്നു സോമൂ.. അത്രയും നിഷ്കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു. ബിഗ് ബോസ് ഹൗസില് ആയിരിക്കെ ഞങ്ങള്ക്കും ഞങ്ങളുടെ മക്കള്ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്ക്കൊക്കെയും നന്ദി. ഞങ്ങള്ക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികള്ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ. 'കണ്ണാനകണ്ണേ' എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിംഗ് ഷ്ളോറില് വച്ച് അവസാനം കണ്ടപ്പോള് എന്റെ കൈപിടിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു: "ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ". നമ്മുടെ പദ്ധതികള്ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


