'ഒരു മാറ്റവുമില്ല', ഹം​ഗറിയിൽ മമ്മൂട്ടിക്കൊപ്പം പൂജ ബത്ര; ഈ ചിത്രങ്ങൾ 'മേഘം' ആരാധകർക്കായി  

ഹംഗറിയിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ എത്തിയതാണ് പൂജ

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:50 am IST
Edited by :migrator

പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹം​ഗറിയിലേക്ക് പറന്നിരിക്കുകയാണ് സൂപ്പർതാരം മമ്മൂട്ടി. ഇപ്പോഴിതാ നടി പൂജ ബത്ര മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. 1999ൽ പുറത്തിറങ്ങിയ മേഘം എന്ന സിനിമയുടെ ആരാധകർക്കാണ് നടി ഈ കൂടിച്ചേരൽ ചിത്രം സമർപ്പിച്ചിരിക്കുന്നത്. 

ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടു...

പ്രിയദർശൻ സംവിധാനം ചെയ്ത മേഘത്തിൽ മമ്മൂട്ടിയും പൂജയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. തന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളിൽ ഒരാൾക്കൊപ്പം എന്നാണ് പൂജ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടു കണ്ടതിലുള്ള സന്തോഷം മറച്ചുവയ്ക്കാതിരുന്ന പൂജ മമ്മൂട്ടിക്ക് ഒരൽപം പോലും മാറ്റമുണ്ടായിട്ടില്ലെന്നും ഇൻസ്റ്റയിൽ കുറിച്ചു. 

ക്ലാസിക് കോമ്പോ, ഞങ്ങളുടെ മെഗാസ്റ്റാർ എന്നെല്ലാമാണ് ചിത്രത്തിന് കമന്റുകൾ ലഭിക്കുന്നത്. ലവ് ഇമോജിയുമായി പൂജയുടെ ഭർത്താവും കമന്റ്‌ബോക്‌സിൽ എത്തി. ഹംഗറിയിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ എത്തിയതാണ് പൂജ.

അഖിൽ അക്കിനേനിയുടെ ഏജന്റിൽ പ്രധാന വേഷത്തിൽ

അഖിൽ അക്കിനേനി നായകനാകുന്ന ചിത്രമായ ഏജന്റിലാണ് മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.  മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നത്. യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം സുരേന്ദർ റെഡ്ഢി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി. കശ്‍മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിം​ഗ് നടക്കും. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now